*തുളസി ചെടിക്ക് ജലം നല്‍മ്പോള്‍ ഈ ദിവസം അരുത്: ദാരിദ്ര്യം വിട്ടുമാറില്ല*
തുളസി ചെടി വീട്ടില്‍ എല്ലാവരും നടുന്നതാണ്. എന്നാല്‍ ഇതിന് വാസ്തുവുമായി ബന്ധമുണ്ടോ എന്നത് പലര്‍ക്കും സംശയമാണ്. ഹിന്ദുവിശ്വാസ പ്രകാരം തുളസി ചെടിക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ലക്ഷ്മി ദേവിയുടെ പര്യായമായാണ് തുളസി എല്ലാവരും കണക്കാക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ വരെ അകറ്റുന്നതിന് തുളസി ചെടി സഹായിക്കുന്നുണ്ട്. തുളസി ചെടിയെ ലക്ഷ്മി ദേവിയുടെ രൂപത്തില്‍ ആരാധിക്കുകയും തുളസിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഉടന്‍ തന്നെ പരിഹരിക്കുകയും വേണം. വാസ്തുവിലും ജ്യോതിഷത്തിലും തുളസിക്കുള്ള പ്രാധാന്യം വളരെ വലുത് തന്നെയാണ്.
നിങ്ങളുടെ വീട്ടില്‍ തുളസി ചെടി ഉണ്ടോ, ഇല്ലെങ്കില്‍ തുളസി ചെടി നടുന്നതിന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ നടുന്നതിന് അനുയോജ്യമായ സമയം ഏതാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇത് കൂടാതെ തുളസിക്ക് ജലം അര്‍പ്പിക്കുമ്പോഴും നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങള്‍ ഒരു തുളസി ചെടി വീട്ടില്‍ കൊണ്ടുവന്ന് കന്നി മാസത്തില്‍ നട്ടാല്‍ ലക്ഷ്മി ദേവിയും വീട്ടില്‍ ഐശ്വര്യവുമായി പടി കയറി വരും എന്നാണ് വിശ്വാസം. വാസ്തുപ്രകാരം എന്തൊക്കെയാണ് നിങ്ങളില്‍ തുളസി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.
തുളസി ചെടി നടുമ്പോള്‍ ശ്രദ്ധിക്കാന്‍ തുളസി ചെടി നടുമ്പോള്‍ തിരുവെഴുത്തുകള്‍ അനുസരിച്ച് ഏതെങ്കിലും വ്യാഴാഴ്ച ഇത് നടുന്നതിന് ശ്രദ്ധിക്കണം. കാരണം ലക്ഷ്മി ദേവി മഹാവിഷ്ണുവിന്റെ ഭാര്യയാണ്. മഹാവിഷ്ണുവിന് പ്രിയപ്പെട്ട ദിവസമാണ് വ്യാഴാഴ്ച. അതുകൊണ്ട് തന്നെ തുളസിയും ഭഗവാന് പ്രിയപ്പെട്ടതാണ്. ഇത് കൂടാതെ തുളസി നടുമ്പോള്‍ ദിക്കും വളരെയധികം ശ്രദ്ധിക്കണം. വീടിന്റ വടക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ദിക്കില്‍ വേണം തുളസി ചെടി നടുന്നതിന്. കാരണം ഈ ദിക്കിലാണ് കുടുംബ ദേവതകള്‍ കുടികൊള്ളുന്നത് എന്നാണ് വിശ്വാസം.
തുളസി ചെടി നടുമ്പോള്‍ ശ്രദ്ധിക്കാന്‍ വീടിന്റെ ബാല്‍ക്കണിയില്‍ തുളസി ചെടി നടാവുന്നതാണ്. ഇത് കൂടാതെ ജനാലയുടെ അരികിലും തുളസി ചെടി നടാവുന്നതാണ്. പക്ഷേ നടുമ്പോള്‍ വാസ്തുപ്രകാരം നടുന്നതിന് ശ്രദ്ധിക്കണം. തെക്ക് ദിശയില്‍ ഒരു കാരണവശാലും തുളസി ചെടി നടാന്‍ പാടില്ല. കാരണം ഇത് പിതൃക്കള്‍ക്കുള്ള ദിക്കായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല ഈ ദിശയില്‍ തുളസി ചെടി നടുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാക്കും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് തുളസി നടുന്നതിന് അനുയോജ്യമായതാണ്. ഇത് കൂടാതെ തുളസി ചെടി നട്ടതിന് അരികത്തായി മാലിന്യം സൂക്ഷിക്കുന്നതോ അല്ലെങ്കില്‍ ചെരിപ്പ് വെക്കുന്നതോ സൂക്ഷിച്ച് വേണം. ഇത് ദോഷം നല്‍കുന്നു.
തുളസി ചെടി നടുമ്പോള്‍ ശ്രദ്ധിക്കാന്‍ തുളസി ചെടി മണ്ണില്‍ നടാന്‍ സാധിക്കാത്തവരെങ്കില്‍ നിങ്ങള്‍ക്ക് ഇത് മണ്‍പാത്രത്തില്‍ നട്ട് സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ ഒരു കാരണശാലും പ്ലാസ്റ്റിക് പാത്രത്തില്‍ നടരുത് എന്നത് ശ്രദ്ധിക്കണം. കഴിയുമെങ്കില്‍ ഒരു തുളസി പാത്രത്തില്‍ ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്ത് കൃഷ്ണഭഗവാന്റെ പേരെഴുതി സൂക്ഷിക്കാവുന്നതാണ്. തുളസി ചെടിയെ എപ്പോഴും ബുധന്‍ ഗ്രഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ഗ്രഹം ശ്രീകൃഷ്ണന്റെ രൂപമായി കണക്കാക്കപ്പെടുന്നു എന്നാണ് വിശ്വാസം. ഇതിലൂടെ നിങ്ങള്‍ക്ക് ഐശ്വര്യവും സ്‌നേഹവും സന്തോഷവും കുടുംബത്തില്‍ നിലനില്‍ക്കുന്നു.
തുളസി ചെടി നടുമ്പോള്‍ ശ്രദ്ധിക്കാന്‍ പതിവായി തുളസിയെ പൂജിക്കുന്നതും ജലം അര്‍പ്പിക്കുന്നതും നല്ലതാണ്. എന്നാല്‍ വൈകുന്നേരങ്ങളില്‍ ഒരു കാരണവശാലും തുളസി പിച്ചിയെടുക്കുകയോ തൊടുകയോ ചെയ്യരുത്. കാരണം ഇത് നെഗറ്റീവ് ഊര്‍ജ്ജം ഉണ്ടാക്കുന്നു. എന്ന് മാത്രമല്ല ഏകാദശി, ഞായര്‍, ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം എന്നീ ദിവസങ്ങളിലും തുളസിയില്‍ തൊടരുത്. കൂടാതെ ഞായറാഴ്ച ദിനങ്ങളില്‍ തുളസിക്ക് ജലം അര്‍പ്പിക്കാനും പാടില്ല. തുളസി ലക്ഷ്മി ദേവിയുടെ അവതാരമായതുകൊണ്ട് തന്നെ പാലഭിഷേകവും നടത്താവുന്നതാണ്. ഇത് നിങ്ങളില്‍ ദൗര്‍ഭാഗ്യങ്ങളെ ഇല്ലാതാക്കും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല തുളസി സൂക്ഷിക്കുമ്പോള്‍ പൂജാമുറിയിലോ അതിന് ജനലരികിലോ ആയി സൂക്ഷിക്കാവുന്നതാണ്.
തുളസി ചെടി നടുമ്പോള്‍ ശ്രദ്ധിക്കാന്‍ തുളസിയെ പ്രദക്ഷിണം വെക്കുന്നതും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. എല്ലാ ദിവസവും മൂന്ന് തവണയെങ്കിലും പ്രദക്ഷിണം വെക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ജലം അര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ ആദ്യം സൂര്യന് ജലം അര്‍പ്പിച്ചതിന് ശേഷം മാത്രം തുളസിക്ക് ജലം അര്‍പ്പിക്കണം. നിങ്ങള്‍ തുളസിക്ക് ജലം അര്‍പ്പിക്കുമ്പോള്‍ ജപിക്കേണ്ട മന്ത്രമുണ്ട്
'മഹാപ്രസാദ് ജനനി, സര്‍വ സൗഭാഗ്യവര്‍ദ്ധിനി അധിക വ്യാധി ഹരേ നിത്യം, തുളസി ത്വം നമോസ്തുതേ.'ഈ മന്ത്രം ജപിച്ച് 15 ദിവസം വരെ ഭഗവാന്‍ ശ്രീകൃഷ്ണ വിഗ്രഹത്തിന് അടുത്ത് തുളസി സൂക്ഷിക്കാവുന്നതാണ്. ഇല ഉണങ്ങിയത് നിങ്ങള്‍ക്ക് പ്രസാദമായി ഉപയോഗിക്കാവുന്നതാണ്.
തുളസി ചെടി നടുമ്പോള്‍ ശ്രദ്ധിക്കാന്‍ ബുധന്റെ ദോഷങ്ങളേയും ചൊവ്വാദോഷത്തേയും ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. തുളസിക്ക് ജലം അര്‍പ്പിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വീട്ടില്‍ എപ്പോഴും 1, 3, 5, അല്ലെങ്കില്‍ 7 തുളസി ചെടികള്‍ ഉണ്ടായിരിക്കണം. 2, 4, 6 ഈ സംഖ്യകളില്‍ തുളസി ചെടി വീട്ടില്‍ നടരുത്.തുളസി ചെടികള്‍ ഒരിക്കലും വൃത്തിയില്ലാത്ത കൈകള്‍ കൊണ്ടോ അഴുക്ക് പുരണ്ട കൈകള്‍ കൊണ്ടോ തൊടരുത്. ഇങ്ങനെ ചെയ്താല്‍ ലക്ഷ്മി ദേവി കോപിക്കും എന്നാണ് വിശ്വാസം.
No comments:
Post a Comment