HOME

ATHACHAMAYAM

MY SITES

FESTIVAL

PHOTOS

VIDEOS

Monday, October 10, 2022

പ്രസാദം കിട്ടിയാൽ എന്തു ചെയ്യണം?ചെയ്യരുതാത്ത ചില ശീലങ്ങൾ

പ്രസാദം കിട്ടിയാൽ എന്തു ചെയ്യണം?
ചെയ്യരുതാത്ത ചില ശീലങ്ങൾ 
========================

ക്ഷേത്രങ്ങളില്‍ പോയാല്‍ വഴിപാടു കഴിയ്ക്കുന്നവര്‍ പലരുമുണ്ട്.
 വഴിപാടു നടത്തി പ്രസാദം കിട്ടുകയും ചെയ്യും.
പല കാര്യസിദ്ധികള്‍ക്കായി പലതരം വഴിപാടുകള്‍ നടത്തുന്നവരുമുണ്ട്.
വഴിപാടുകള്‍ നടത്തി പെട്ടെന്നു തന്നെ പ്രസാദം വാങ്ങാതെ തിരിച്ചു വരുന്നവരുമുണ്ട്. സമയമില്ലാത്തതും സൗകര്യമില്ലാത്തതുമാകും, കാരണം.
ഇതു പോലെ വഴിപാടു പ്രസാദം ബാക്കി വരുന്നത് എന്തു ചെയ്യണം എന്നറിയാത്തവരുമുണ്ട്.
 ഇതെക്കുറിച്ചുള്ള ചില കാര്യങ്ങളറിയൂ....

വഴിപാടു നടത്തിയാല്‍ പ്രസാദം വാങ്ങിയ്ക്കണമെന്നതാണ് ശാസ്ത്രം.
ഏതു വഴിപാടു നടത്തിയാലും ഇതിനു പ്രസാദമുണ്ടെങ്കില്‍ ഇതു വാങ്ങുക തന്നെ വേണം.
 ഇല്ലെങ്കില്‍ നടത്തിയ വഴിപാടിന് ഗുണമുണ്ടാകില്ലെന്നു പറയും.
അമ്പലത്തില്‍ നിന്നും വഴിപാടു നടത്തി കിട്ടുന്ന പ്രസാദം അമ്പലത്തില്‍ തന്നെ ഉപേക്ഷിയ്ക്കരുത്.
ഇത് വീട്ടില്‍ കൊണ്ടു വന്നാലേ ഇതിന്റെ പൂര്‍ണ ഗുണവും ഐശ്വര്യവും ലഭിയ്ക്കൂ എന്നു വേണം, പറയുവാന്‍.
കഴിക്കാനുള്ളതാണെങ്കിൽ അത് കഴിച്ചശേഷം ബാക്കി വരുന്ന ഇലയും പൂവും വീട്ടിലെ വൃത്തിയുള്ള സ്ഥലത്തു വയ്ക്കണം.
ഒരിക്കലും പൂജമുറിയിലെ വിഗ്രഹത്തിനു മുൻപിലോ ഊണുമുറിയിലോ, അടുക്കളയിലോ വയ്ക്കരുത്.
തുളസിത്തറയിൽ വയ്ക്കാം.
ഏറ്റവും നല്ലത് ഒഴുകുന്ന വെള്ളത്തിൽ ഒഴുക്കി കളയുകയാണ്.

ഇതു പോലെ ചന്ദനം, കുങ്കുമം അല്ലെങ്കിൽ മഞ്ഞൾ പ്രസാദം ഇതുപോലുള്ളവ ക്ഷേത്രത്തില്‍ നിന്നും ഭക്തിയോടെ വാങ്ങി തൊടണം.
ചന്ദനം, തീർത്ഥം, ധൂപം, പുഷ്പം എന്നിവ അഞ്ചും സ്വീകരിക്കണം.
ഇവ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു.
ഇടം കൈയുടെ ചൂണ്ടുവിരൽ വലം കൈ മുട്ടിൽ ചേർത്തു വച്ച്,, തീർത്ഥം അൽപ്പം പോലും തറയിൽ വീഴ്ത്താതെ ഒന്നോ, രണ്ടോ തുള്ളിമാത്രം വാങ്ങി ഭക്തിപൂർവ്വം സേവിക്കണം. കൈയുടെ കീഴ്ഭാഗത്തുകൂടി കൈപ്പത്തിയിലെ ചന്ദ്രമണ്ഡലം, ശുക്രമണ്ഡലം ഇവയ്ക്കിടയിലൂടെ നാവിലേക്ക് ഇറ്റിറ്റ് വേണം തീർത്ഥം സേവിക്കാൻ. 
തുടർന്ന് മുഖത്തിലും ശിരസ്സിലും സ്പർശിച്ച് ശേഷമുള്ളതു മാറിടത്തേക്കാണു തളിക്കേണ്ടത്, തലയിലല്ല തളിക്കേണ്ടത്.

ചന്ദനം ക്ഷേത്രത്തില്‍ തന്നെ വച്ചു തേയ്ക്കുന്ന ശീലവും പലര്‍ക്കുമുണ്ട്.
 ഇതും നല്ലതല്ല.
ക്ഷേത്രത്തില്‍ നിന്നും പുറത്തു കടന്ന ശേഷം മോതിര വിരല്‍ ഉപയോഗിച്ചാണ് പ്രസാദമായി ലഭിയ്ക്കുന്ന ചന്ദനം തൊടേണ്ടത്.
വലതുകയ്യിൽ വാങ്ങുന്ന ചന്ദനം ഇടതുകയ്യിലേക്കു പകർന്ന് വലതുകയ്യിലെ മോതിരവിരലിന്റെ അഗ്രം കൊണ്ട് നെറ്റിയിൽ തൊടണം.
സ്ത്രീകൾ നെറ്റിക്കു പുറമേ കഴുത്തിലും പുരുഷന്മാർ മാറിലുമാണു തൊടേണ്ടത്.
മോതിരവിരല്‍ കൊണ്ടു പൊട്ടു തൊട്ടാല്‍ സമാധാനപൂര്‍ണമായ ജീവിതമാണ് ഫലം.
മോതിര വിരലിന്റെ കീഴ്ഭാഗത്തായാണ് സൂര്യന്റെ സ്ഥാനം.
ഇതു വച്ച് തിലകം തൊടുന്നത് നെറ്റിയിലെ ആഗ്യ ചക്രത്തെ ഉണര്‍ത്തുമെന്നാണ് വിശ്വാസം.
ദേവീദേവതമാരെ സാധാരണ മോതിരവിരല്‍ കൊണ്ടാണ് തിലകം തൊടുവിക്കാറ്.
ഇവരെ ഉണര്‍ത്തന്നതിന് തുല്യമാണിതെന്നാണ് വിശ്വാസം.

ക്ഷേത്രത്തിലെ പ്രസാദം, ഇതു തൊടാനുള്ളതെങ്കിലും കഴിയ്ക്കാനുള്ളതെങ്കിലും ക്ഷേത്രത്തിനുള്ളില്‍ വച്ച് ഉപയോഗിയ്ക്കുകയുമരുതെന്നു പറയും.
ഭഗവാന്റെ എച്ചിലാണ് നമുക്കു പ്രസാദമായി ലഭിയ്ക്കുന്നത് എന്നതാണ് വിശ്വാസം.
 . ഭക്തന് ഇത് പ്രസാദമെങ്കിലും ക്ഷേത്രത്തില്‍ ഭഗവാന് ഇത് എച്ചിലാണ്.
 ഇതു പോലെ കഴിയ്ക്കാനുള്ള പ്രസാദം വാങ്ങിയാല്‍ ആവശ്യമില്ലെങ്കില്‍ കളയാതെ ആവശ്യക്കാര്‍ക്കു നല്‍കാം.
പ്രസാദം സ്വീകരിച്ച് പുറത്തേക്കു പോകുമ്പോൾ മൂന്നു പടിയെങ്കിലും പിന്നോക്കം നടന്ന് വന്ദിച്ചു വേണം പോകാൻ.

No comments:

Total Pageviews