HOME

ATHACHAMAYAM

MY SITES

FESTIVAL

PHOTOS

VIDEOS

Thursday, December 22, 2022

Tuesday, October 25, 2022

Navagrahastotra

|| नवग्रहस्तोत्र ||❤🙏
|| Navagrahastotra ||
 
जपाकुसुमसंकाशं काश्यपेयं महाद्युतिम् ।
तमोऽरिं सर्वपापघ्नं प्रणतोऽस्मि दिवाकरम् ॥ १॥

 I pray to the Sun, the day-maker, destroyer of
all sins, the enemy of darkness, of great
brilliance, the descendent of kashyapa, the
one who shines like the japa flower . 

दधिशङ्खतुषाराभं क्षीरोदार्णवसंभवम् ।
नमामि शशिनं सोमं शम्भोर्मुकुटभूषणम् ॥ २॥

 I pray to the Moon who shines coolly like curds
or a white shell, who arose from the ocean
of milk, who has a hare on him, Soma, who
is the ornament of Shiva's hair . 

धरणीगर्भसंभूतं विद्युत्कान्तिसमप्रभम् ।
कुमारं शक्तिहस्तं तं मङ्गलं प्रणमाम्यहम् ॥ ३॥

 I pray to Mars, born of Earth, who shines
with the same brilliance as lightning, the
young man who carries a spear . 

प्रियङ्गुकलिकाश्यामं रूपेणाप्रतिमं बुधम् ।
सौम्यं सौम्यगुणोपेतं तं बुधं प्रणमाम्यहम् ॥ ४॥

 I pray to Mercury, dark like the bud of millet,
of unequalled beauty, gentle and agreeable . 

देवानां च ऋषीणां च गुरुं काञ्चनसंनिभम् ।
बुद्धिभूतं त्रिलोकेशं तं नमामि बृहस्पतिम् ॥ ५॥

 I pray to Jupiter, the teacher of gods and
rishis, intellect incarnate, lord of the
three worlds . 

हिमकुन्दमृणालाभं दैत्यानां परमं गुरुम् ।
सर्वशास्त्रप्रवक्तारं भार्गवं प्रणमाम्यहम् ॥ ६॥

 I pray to Venus, the utimate preceptor of
demons, promulgator of all learning, he who
shines like the fiber of snow-white jasmine . 

नीलांजनसमाभासं रविपुत्रं यमाग्रजम् ।
छायामार्तण्डसंभूतं तं नमामि शनैश्चरम् ॥ ७॥

 I pray to Saturn, the slow moving, born of
Shade and Sun, the elder brother of Yama,
the offspring of Sun, he who has the
appearance of black collyrium . 

अर्धकायं महावीर्यं चन्द्रादित्यविमर्दनम् ।
सिंहिकागर्भसंभूतं तं राहुं प्रणमाम्यहम् ॥ ८॥

 I pray to Rahu, having half a body, of great
bravery, the eclipser of the Moon and the Sun,
born of Simhika. 

पलाशपुष्पसंकाशं तारकाग्रहमस्तकम् ।
रौद्रं रौद्रात्मकं घोरं तं केतुं प्रणमाम्यहम् ॥ ९॥

 I pray to Ketu, who has the appearance of
PalAsha flower, the head of stars and planets,
fierce and terrifying . 

इति व्यासमुखोद्गीतं यः पठेत्सुसमाहितः ।
दिवा वा यदि वा रात्रौ विघ्नशान्तिर्भविष्यति ॥ १०॥

  Those who read the song sung by VyAsa,
will be joyous, sovereign and powerful,
and will succeed in appeasing obstacles,
occurring by day or by night . 

नरनारीनृपाणां च भवेद्दुःस्वप्ननाशनम् ।
ऐश्वर्यमतुलं तेषामारोग्यं पुष्टिवर्धनम् ॥

 Bad dreams of men, women and kings alike
will be destroyed and they will be endowed
with unparalleled riches, good health and
enhancing nourishment . 

ग्रहनक्षत्रजाः पीडास्तस्कराग्निसमुद्भवाः ।
ताः सर्वाः प्रशमं यान्ति व्यासो ब्रूते न संशयः ॥

 All the pain, devastation caused by
fire, planets and stars will be of
the past, so spoke VyAsa, emphatically . 

॥ इति श्रीव्यासविरचितं नवग्रहस्तोत्रं सम्पूर्णम् ॥

Mantra Courtesy-- Everest Bhakti🙏

Tuesday, October 11, 2022

ഓരോ നാളുകാർക്കും ഓരോ ഇഷ്ടദേവത ഉണ്ട്.അവ ഏതൊക്കെയാണെന്നു നോക്കാം

🔺🔺ഇഷ്ടദേവതയെ പ്രീതിപ്പെടുത്തിയാൽ ഏത് കാര്യവും നടക്കും...
നാം ദൈവപൂജ ചെയ്യുന്നതിലും ക്ഷേത്രദർശനം നടത്തുന്നതിലും മടികാട്ടാത്തവരാണ്. ഓർക്കാപ്പുറത്ത് അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുമ്പോൾ അറിയാതെ തന്നെ പ്രാർഥിച്ചു പോകും. ഓരോ നാളുകാർക്കും ഓരോ ഇഷ്ടദേവത ഉണ്ട്.അവ ഏതൊക്കെയാണെന്നു നോക്കാം.

അശ്വതി🔻

അശ്വതി നക്ഷത്രത്തിന്റെ അധിപൻ കേതുവായതിനാൽ ഗണപതിയെ ഇഷ്ടദേവതയായി പൂജിക്കണം. സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ക്ലേശപരിഹാരാർഥം ഭജിക്കണം. വിനായകചതുർഥി വ്രതം ഏറെ ഗുണം ചെയ്യും. ഗണപതികവചം, ഗണപതിസ്തോത്രം എന്നിവ ദിവസവും ജപിക്കുന്നതും നല്ലതാണ്. ജന്മദിനത്തിൽ ധന്വന്തരി ക്ഷേത്രത്തിൽ വഴിപാടോ പൂജയോ നടത്താം.

ഭരണി🔻

ഭരണിയുടെ നക്ഷത്രദേവത യമൻ ആയതിനാൽ ശിവനെ പൂജിക്കുന്നതാണ് ഉത്തമം. ക്ലേശപരിഹാരത്തിന് സൂര്യദേവനെ പ്രാർഥിക്കാം. ഭരണി, പൂരാടം, പൂരം നക്ഷ ത്രങ്ങളിൽ ക്ഷേത്രദർശനം നടത്താം. ജന്മനക്ഷത്രത്തിൽ ലക്ഷ്മീപൂജ നടത്തുന്നത് ക്ലേശങ്ങൾ കുറയാൻ സഹായിക്കും.

കാർത്തിക

മേടക്കൂറിലുള്ള കാർത്തിക നക്ഷത്രക്കാർ സുബ്രഹ്മണ്യനെയും ഇടവക്കൂറിലുള്ളവർ ദേവിയെയും പൂജിക്കണം. ദിവസവും സൂര്യദേവനെയോ ശിവനെയോ പ്രാർഥിക്കണം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കണം.

രോഹിണി

മഹാവിഷ്ണുവിനെയോ കൃഷ്ണനെയോ ഭജിക്കാം. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്. ഞാവൽ വൃക്ഷം നനയ്ക്കുന്നതു ക്ലേശം കുറയ്ക്കും. ചന്ദ്രനെയും ചന്ദ്രന്റെ ദേവതകളെയും ഉപാസിക്കണം. പൗർണമിയിൽ ദുർഗാദേവിയെയും അമാവാസിയിൽ ഭദ്രകാളിയെയും ദർശിക്കണം. തിങ്കളാഴ്ച വ്രതമെടുക്കുന്നതും ഗുണം ചെയ്യും.

മകയിരം

മഹാലക്ഷ്മി, ദുർഗാദേവി എന്നീ ദേവിമാരിലാരെയെങ്കിലും ഇഷ്ടദേവതയായി മകയിരം നക്ഷത്രജാതർക്ക് പൂജിക്കാം. സുബ്രഹ്മണ്യഭജനവും ഭദ്രകാളി ഭജ നവും ഗുണം ചെയ്യും. ചൊവ്വാഴ്ച വ്രതമെടുക്കുന്നത് ഉത്തമമാണ്. ചന്ദ്രപ്രീതികരമായ കാര്യങ്ങൾ അനുഷ്ഠിക്കുക. ഇടവക്കൂറുകാർ ശുക്രനെയും മിഥുനക്കൂറുകാർ ബുധനെയും പ്രീതിപ്പെടുത്തണം.

തിരുവാതിര

തിരുവാതിരക്കാരുടെ ഇഷ്ടദേവൻ ശിവനാണ്. ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ ചെയ്യുക. രാഹുവിനെയും സർപ്പദൈവങ്ങളെയും ആരാധി ക്കുന്നത് ഗുണം ചെയ്യും. ജന്മനക്ഷത്രനാളിൽ രാഹുവിനെ ആരാധിക്കുക.

പുണർതം

പുണർതത്തിന്റെ ഇഷ്ടദേവൻ കൃഷ്ണനാണ്. ശ്രീരാമനെയും ആരാധിക്കാം. വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ക്ലേശം കുറയ്ക്കാൻ സഹായിക്കും. പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തണം.

പൂയം

പൂയം നക്ഷത്രജാതരുടെ ഇഷ്ടദേവൻ വിഷ്ണുഭഗവാനാണ്. ശനിയാഴ്ച വ്രതവും ശനിഭജനവും അനുഷ്ഠിക്കണം. പൂയവും ശനിയാഴ്ചയും ഒരുമിച്ചുവരുന്ന ദിവസങ്ങളിൽ ശാസ്താപൂജയോ ശനീശ്വരപൂജയോ ചെയ്യുന്നതു ക്ലേശം കുറയ്ക്കാൻ സഹായിക്കും. ചന്ദ്രനെ പ്രീതിപ്പെടുത്തുക. മകരത്തിലെ പൗർണമിയിൽ ദുർഗാപൂജ നടത്തുക.

ആയില്യം

നാഗദൈവങ്ങളാണ് ഇഷ്ടദേവത. ശിവനെ ആരാധിക്കുന്നതും ഉത്തമമാണ്. നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതകളെ സ്മരിച്ച് വിശേഷാവസരങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങൾ ക്ഷേത്രദർശനത്തിനും വ്രതാനുഷ്ഠാനങ്ങൾക്കും പൂജകൾക്കും നല്ലതാണ്.

മകം

മകം നക്ഷത്രജാതർക്കു പിതൃപൂജയാണു ഗുണകരം. ശിവനെ ഇഷ്ടദേവതയായി ആരാധിക്കണം. പിറന്നാളിന് ഗണപതിഹോമം നടത്തുന്നത് ഗുണം ചെയ്യും. മകം, മൂലം, അശ്വതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക. മകവും ഞായറാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിൽ ശിവപൂജ നടത്തുക.

പൂരം

ഇഷ്ടദേവത ശിവനാണ്. മഹാലക്ഷ്മിയെ ആരാധിക്കുന്നതും ഉത്തമമാണ്. പൂരവും വെള്ളിയാഴ്ചയും ഒന്നിച്ചുവരുന്ന ദിവസങ്ങളിൽ വ്രതമെടുക്കുക. പൂരം, പൂരാടം, ഭരണി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം ഗുണം ചെയ്യും. പൂരം നാളിൽ ശിവപൂജയും ലക്ഷ്മീപൂജയും നടത്തണം.

ഉത്രം

ഉത്രം നക്ഷത്രക്കാർ ശാസ്താവിനെയാണു പൂജിക്കേണ്ടത്. പതിവായി ശാസ്താ ക്ഷേത്ര ദർശനം നടത്തണം. ശബരിമല ദർശനം നടത്തുന്നത് അഭികാമ്യമാണ്. ഞായറാ ഴ്ചയും ഉത്രവും ചേരുന്ന ദിവസങ്ങൾ പൂജകൾക്ക് അനുയോജ്യമാണ്. ഉത്രം, ഉത്രാടം, കാർത്തിക നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ശിവക്ഷേത്രദർശനവും ശിവ പൂജയും ഉത്രം നക്ഷത്രജാതർക്ക് ഗുണം ചെയ്യും. ആദിത്യ ഹൃദയജപം ഉടൻ ഫലം ലഭിക്കാൻ സഹായിക്കും.

അത്തം

ഗണപതിയാണ് ഇഷ്ട ദേവത. ആദിത്യഹൃദയം പതിവായി ജപിക്കുന്നത് ക്ലേശങ്ങൾ കുറയ്ക്കാൻ സഹായിക്കും. അത്തം, തിരുവോണം, രോഹിണി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക.

ചിത്തിര

ദേവീ ഉപാസനയാണ് ഗുണകരം. ഭദ്രകാളിയാണ് ഇഷ്ടദേവത. ലളിതാസഹസ്രനാമം ഗുണം ചെയ്യും. ചൊവ്വാഴ്ച ഭദ്രകാളീ ക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമാണ്. ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമങ്ങൾ അനുഷ്ഠിക്കണം.

ചോതി

ചോതിയുടെ ഇഷ്ടദേവൻ ഹനുമാനാണ്. സർപ്പദൈവങ്ങളെ ആരാധിക്കുന്നതും ലക്ഷ്മീഭജനം നടത്തുന്നതും ഗുണകരമാണ്. ചോതിയും വെള്ളിയാഴ്ചയും ചേർന്നുവരുന്ന ദിവസം വ്രതമെടുക്കുക.

വിശാഖം

വിശാഖം നക്ഷത്രജാതർ ബ്രഹ്മാവിനെ പൂജിക്കണം. വ്യാഴാഴ്ചകളിൽ വിഷ്ണുപൂജയും വിഷ്ണുസഹസ്രനാമജപവും ഗുണം ചെയ്യും.

അനിഴം

ഇഷ്ടദേവത ഭദ്രകാളിയാണ്. കാളീമന്ത്രജപം പ്രശ്നപരിഹാരത്തിന് സഹായിക്കും. ശാസ്താഭജനവും ക്ഷേത്രദർശനവും ഗുണം ചെയ്യും. ശനിയാഴ്ചയും അനിഴവും ചേർന്നുവരുന്ന ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുക.

തൃകേട്ട

ഇന്ദ്രനെയാണ് പൂജിക്കേണ്ടത്. കേട്ടയും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസ ങ്ങളിൽ വ്രതമെടുക്കുക. കൃഷ്ണക്ഷേത്ര ദർശനവും ഗുണം ചെയ്യും. സുബ്രഹ്മണ്യ നെയും ഭദ്രകാളിയെയും പൂജിക്കുന്നതും ഉത്തമമാണ്.

മൂലം

മൂലം നക്ഷത്രജാതരുടെ ഇഷ്ടദേവൻ ശിവനാണ്. ദിവസവും പഞ്ചാക്ഷരി മന്ത്രം ജപിക്കുക. ഗണപതിയെ ഭജിക്കുന്നതും ഗുണം ചെയ്യും. വ്യാഴാഴ്ചയും മൂലം നക്ഷത്രവും ചേർന്നുവരുന്ന ദിവസങ്ങളിൽ വിഷ്ണുക്ഷേത്രദർശനം നടത്തണം.

പൂരാടം

വരുണനാണ് ഇഷ്ടദേവൻ. മഹാലക്ഷ്മി ഭജനവും അന്നപൂർണേശ്വരി ഭജനവും ഗുണം ചെയ്യും. ജന്മനക്ഷത്രത്തിൽ ലക്ഷ്മീപൂജ നടത്തണം.

ഉത്രാടം

ഉത്രാടം നക്ഷത്രജാതർ ശിവനെയും വിഷ്ണുവിനെയും പൂജിക്കണം. സൂര്യോദയ ശേഷം ആദിത്യനെ തൊഴുന്നത് ഉത്തമമാണ്. ശിവരാത്രി വ്രതം, ഞായറാഴ്ച വ്രതം എന്നിവ ഗുണം ചെയ്യും.

തിരുവോണം

വിഷ്ണുവാണ് ഇഷ്ടദേവൻ. ശനിയാഴ്ച തോറും ശാസ്താഭജനം, ശനീശ്വരപൂജ, അന്നദാനം എന്നിവ തിരുവോണം നാളിൽ നടത്തണം.

അവിട്ടം

ഇഷ്ടദേവതയായി ദേവിയെ അല്ലെങ്കിൽ ഭദ്രകാളിയെയാണ് ആരാധിക്കേ ണ്ടത്. നക്ഷത്രാധിപൻ ചൊവ്വ ആയതിനാൽ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമങ്ങൾ ചെയ്യണം. സുബ്രഹ്മണ്യഭജനം നടത്തുക.

ചതയം

വരുണനോ സർപ്പമോ ആണ് ഇഷ്ടദേവത. ജന്മനക്ഷത്രത്തിൽ രാഹുപൂജ നടത്തുന്നത് ഉത്തമമാണ്. കുടുംബത്തിൽ സർപ്പക്കാവുണ്ടെങ്കിൽ അവ സംരക്ഷിക്കുകയും കടമ്പുമരം വച്ചുപിടിപ്പിക്കുകയും വേണം.

പൂരുട്ടാതി

ഭദ്രകാളിയാണ് ഇഷ്ടദേവത. ജന്മനക്ഷത്രം തോറും വിഷ്ണുപൂജ, വിഷ്ണുസഹസ്രനാമം എന്നിവ നടത്തണം. ശനിയെ പ്രീതിപ്പെടുത്തുന്നതും ഗുണം ചെയ്യും.

ഉതൃട്ടാതി

ശ്രീരാമനും കൃഷ്ണനുമാണ് ഈ നക്ഷത്രജാതരുടെ ഇഷ്ടദേവത. വിഷ്ണുസഹസ്രനാമം പതിവായി ജപിക്കുക.

രേവതി

രേവതി നക്ഷത്രജാതരുടെ ഇഷ്ടദേവൻ വിഷ്ണുവും ദേവിയുമാണ്. ദിനവും വിഷ്ണുമന്ത്രമോ ലക്ഷ്മി മന്ത്രമോ ജപിക്കുന്നതും ക്ലേശങ്ങൾ ഇല്ലായ്മ ചെയ്യാൻ സഹായിക്കും

ദുർഗ്ഗയുടെ (പാർവ്വതി) ഒൻപത് രൂപഭാവങ്ങളെയാണ്

*ദുർഗ്ഗ*
ഹൈന്ദവവിശ്വാസമനുസരിച്ച്ശിവപത്നിയായ ശ്രീപാർവ്വതിയുടെ രൗദ്ര രൂപമാണ് ദുർഗ്ഗാദേവി. മഹിഷാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്നാണ്‌ വിശ്വാസം . പതിനാറ് കൈകൾ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്.
പ്രാർത്ഥനാ ശ്ലോകങ്ങൾ
🌹🌹🌹🌹🌹🌹🌹🌹🌹
സർവ്വമംഗല മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ

നവദുർഗ്ഗ
🌹🌹🌹🌹
ഹിന്ദുമതവിശ്വാസപ്രകാരം, ദുർഗ്ഗയുടെ (പാർവ്വതി) ഒൻപത് രൂപഭാവങ്ങളെയാണ് നവദുർഗ്ഗ എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ 

1.ശൈലപുത്രി
2.ബ്രഹ്മചാരിണി
3.ചന്ദ്രഘണ്ഡാ
4.കുഷ്മാണ്ഡ
5.സ്കന്ദമാതാ
6.കാർത്യായനി
7.കാലരാത്രി
8.മഹാഗൗരി
9.സിദ്ധിധാത്രി 
എന്നിവയാണ്. നവരാത്രിയിൽ ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്.

എന്നാൽ ഏതോ ഒരു അസുരനെ കൊന്ന കാളി എന്നാണ്‌ സാധാരണ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്‌. ദുർഗ്ഗം എന്നു പറയുന്നതു തന്നെ, ഒരു ശക്തി - ദുർഗ്ഗമായി നമ്മെ രക്ഷിക്കുന്നത്‌ എന്നാണ്‌. പ്രകൃതിയിൽ കാണുന്ന എന്തും ദുർഗ്ഗമാണ്‌. നമ്മെ രക്ഷിക്കുന്ന വീട്‌, രാജ്യത്തെ രക്ഷിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന കോട്ട, ഓരോ വിത്തുകളെയും പൊതിഞ്ഞു സംരക്ഷിക്കുന്ന അതിന്റെ തോട്‌, സ്വന്തം കുഞ്ഞുങ്ങളെ അപകടങ്ങളിൽ നിന്നും കാക്കുന്ന മനുഷ്യ പക്ഷി മൃഗാദികളുടെ സംരക്ഷണം, അമ്മയുടെ ലാളന, എല്ലാം ദുർഗ്ഗയുടെ ഭാവങ്ങളാണ്‌.

രൂപങ്ങൾ
🌹🌹🌹
ദേവി ശക്തിയുടെ അവതാരമാണ്ദുർഗ്ഗ (പാർവ്വതി). ദുർഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ്ഗ എന്നാണ് വിശ്വാസം. ദുർഗ്ഗാ ദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്.മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഈ മൂന്നു ദേവതകളും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ദേവിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.

ഇതനുസരിച്ച്:
🌹🌹🌹🌹🌹
ദേവി     : ശൈലപുത്രി
ഗുണം   : പ്രകൃതി
വർണ്ണം : ഹരിതവർണ്ണം
 
ദേവി     : ബ്രഹ്മചാരിണി
ഗുണം   : ഭക്തി
വർണ്ണം : നീലം

ദേവി     : ചന്ദ്രഘണ്ഡാ
ഗുണം   : സൗന്ദര്യം
വർണ്ണം : പാടലവർണ്ണം

ദേവി     : കുഷ്മാണ്ഡ
ഗുണം   : ശുഭാരംഭം
വർണ്ണം : ഊതവർണ്ണം
 
ദേവി     : സ്കന്ദമാതാ
ഗുണം   : കഠിനാധ്വാനം
വർണ്ണം : പീതവർണ്ണം
 
ദേവി     : കാർത്യായനി
ഗുണം   : ധൈര്യം
വർണ്ണം : പിംഗലവർണ്ണം
 
ദേവി     : കാലരാത്രി
ഗുണം   : മായ
വർണ്ണം : നീല
   
ദേവി     : മഹാഗൗരി
ഗുണം   : നിർമ്മലത്വം
വർണ്ണം : അരുണം

ദേവി     : സിദ്ധിധാത്രി
ഗുണം   : ദാനം
വർണ്ണം : ധൂസരവർണ്ണം

ശൈലപുത്രി
🌹🌹🌹🌹🌹🌹
ഹിമവാന്റെ മകളാണ് ശൈലപുത്രി (ശൈലം= പർവ്വതം, ഹിമാലയം). സതി, ഭവാനി, പാർവതി മാതാ, ഹേമവതി മാതാ(ഹിമവാന്റെ പുത്രി → ഹേമവതി) എന്നീ നാമങ്ങളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. ധക്ഷ്പ്രജാപതിയുടെ മകളായാണ് ദേവി ആദ്യം അവതരിച്ചത്. സതി (സാത്വികഭാവം ഉണർത്തുന്നവൾ എന്നർത്ഥം) എന്നായിരുന്നു ദേവിയുടെ നാമം. ദക്ഷയഗഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ ഇടവന്ന സതി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പർവതരാജനായ ഹിമവാന്റെ മകളായാണ് ദേവി പിന്നീടവതരിച്ചത്. പർവതരാജന്റെ (ഹിമാലയം) മകളായതിനാൽ പാർവതി എന്നും ഹിമവാന്റെ (ഹിമാലയം) മകളായതിനാൽ ഹേമവതി എന്നും ദേവിക്ക് നാമങ്ങളുണ്ട്.

നവരാത്രിയിലെ ആദ്യ ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. കാളയാണ് ദേവിയുടെ വാഹനം. ഒരുകയ്യിൽ ശൂലവും മറുകയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.

 ബ്രഹ്മചാരിണി
🌹🌹🌹🌹🌹🌹
ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ടിക്കുന്നവളാണ് ബ്രഹ്മചാരിണി. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസനുഷ്ട്ടിക്കുകയുണ്ടായ്. കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു.ശുഭ്രവസ്ത്രധാരിയായ ബ്രഹ്മചാരിണി മാത കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു. നവരാത്രിയിൽ പാർവതിയുടെ ബ്രഹ്മചാരിണി ഭാവമാണ് രണ്ടാം ദിവസം ആരാധിക്കുന്നത്

 ചന്ദ്രഘണ്ഡാ
🌹🌹🌹🌹🌹
നവദുർഗ്ഗയിൽ മൂന്നാമത്തേത് ചന്ദ്രഘണ്ടാ ആണ് . മനഃശാന്തി, സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശ്ത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്. നവരാത്രിയിൽ പാർവതിയുടെ ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത്

കൂഷ്മാണ്ഡ
🌹🌹🌹🌹🌹
പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ. കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്. നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്

 സ്കന്ദമാത
🌹🌹🌹🌹🌹
ദുർഗ്ഗാ ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. കുമാരൻ കാർതികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു. നവരാത്രിയിൽ പാർവതിയുടെ സ്കന്ദമാത ഭാവമാണ് അഞ്ചാം ദിവസം ആരാധിക്കുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ശക്തിയും അതിന്റെ ഫലവും സ്കന്ദ മാതാ ദേവി തരുന്നു .

 കാർത്യായനി
🌹🌹🌹🌹🌹
കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ (പാർവതി) തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാർത്യായനി ഭാവത്തിൽ ആണ് ദേവി ശ്രീ പാർവതി മഹിഷാസുരനെ വധിച്ചത് , ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറി. ആദി പരാശക്തി ആയി മഹിഷാസുര മർദ്ധിനി ആയി ദേവി മാറി. നവരാത്രിയിൽ പാർവതിയുടെ കാർത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത് .

 കാലരാത്രി
🌹🌹🌹🌹🌹
ദേവിയുടെ ഏഴാമത്തെ മഹാരൂപമാണ് കാളരാത്രി. കറുത്ത ശരീരവർണ്ണമുള്ള കാലരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ചീകി ജടതീർക്കാത്ത മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാലരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചു കൊണ്ടിരിക്കുന്നു. കാലരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ്. എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്. പാർവതിയുടെ താമസ ഭാവം ആണ് ദേവി കാളരാത്രി (മഹാ കാളി), രക്ത ബീജൻ എന്ന അസുരനെ ദേവി ഈ ഭാവത്തിൽ ആണ് വധിച്ചത്. നവരാത്രിയിൽ ലളിത ത്രിപുരസുന്ദരി ആയ ശ്രീ പാർവതിയുടെ കാളരാത്രി ഭാവമാണ് ഏഴാം ദിവസം ആരാധിക്കുന്നത്. ശിവൻ ആയുസ്സ് നൽക്കുമ്പോൾ പാർവ്വതി ശക്തി പ്രദാനം ചെയ്യുന്നു. ശിവൻ സംഹാര മൂർത്തി ആയ മഹാകാലേശ്വരൻ ആകുമ്പോൾ പാർവ്വതി (ദുർഗ്ഗ) മഹാകാളി ആയി മഹാദേവനെ സംഹാരക കർമ്മത്തിൽ സഹായിക്കുന്നു .

 മഹാഗൗരി
🌹🌹🌹🌹🌹
പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം. നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. ദേവിയുടെ ഇരു കരങ്ങളിലുമായ് ശൂലവും ഢമരുവും ഉണ്ട്.ദേവിയുടെ സ്വാതിക ഭാവം ആണ് മഹാഗൗരി. നവരാത്രിയിൽ അന്നപൂർണ്ണേശ്വരിയായ പാർവതിയുടെ മഹാഗൗരി ഭാവമാണ് എട്ടാം ദിവസം ആരാധിക്കുന്നത്

 സിദ്ധിധാത്രി
🌹🌹🌹🌹🌹🌹
ദുർഗ്ഗയുടേ ഒൻപതാമത്തെ രൂപം. നവരാത്രിയിൽ അവസാനദിവസം സിദ്ധിധാത്രിയെ ആരാധിക്കുന്നു. സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. മഹാദേവന് തന്റെ പാതി ശരീരം ഈ ഭാവത്തിൽ നല്കി അർദ്ധനാരീശ്വര ശക്തി ആയി മാറുകയും ചെയ്തു. നവരാത്രിയിൽ പാർവതിയുടെ സിദ്ധിധാത്രി ഭാവമാണ് ഒന്പതാം ദിവസം ആരാധിക്കുന്നത് .

നവരാത്രി ദിനങ്ങളിൽ ഒൻപത് ദിവസം ജപിക്കേണ്ട ദേവീ മന്ത്രങ്ങൾ

നവരാത്രി ദിനങ്ങളിൽ ഒൻപത് ദിവസം ജപിക്കേണ്ട ദേവീ മന്ത്രങ്ങൾ:
#കുമാരി

ജഗല്‍ പൂജ്യേ ജഗല്‍വന്ദേ
സര്‍വ്വ ശക്തി സ്വരൂപിണി
പൂജ്യാം ഗൃഹാണ കൌമാരീ
ജഗന്മാതര്‍ നമോസ്തുതേ

#തൃമൂര്‍ത്തി

ത്രിപുണാം ത്രിപുണാധാരാം
ത്രിമാര്‍ഗ്ഗ ജ്ഞാനരൂപിണീം
ത്രൈലോക്യ വന്ദിതാം ദേവീം
തൃ മൂര്‍ത്തീം പൂജ്യയാമ്യഹം

#കല്യാണി

കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം

#രോഹിണി

അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം

#കാളിക

കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം

#ചണ്ഡികാ

ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാ മീസദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം

#ശാംഭവി

സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം

#ദുര്‍ഗ്ഗ

ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗ്ഗത്തി നാശിനീം

#സുഭദ്ര

സുന്ദരീം സ്വര്‍ണ്ണവര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ കഥ

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ കഥ...
അമ്പലപ്പുഴ പാല്‍പായസം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് നാവില്‍ വെള്ളമൂറും.അത്രയ്ക്ക് രുചികരമാണ് ഈ പായസ്സം .ഈ പായസ്സത്തിന്റെ രുചി പലരും അനുഭവിച്ചു കാണുമെന്നു കരുതുന്നു.
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പ്രതിഷ്ഠയാണ് ഇവിടുത്തേത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസ൦ ഇവിടുത്തെ പ്രധാനപെട്ട നിവേദ്യം ആണ്

ഇതിന്‍റെ ആരംഭത്തെ കുറിച്ച് ചില ഐതിഹ്യങ്ങള്‍ ഉണ്ട്.

ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു അവിടുത്തെ രാജാവിന്‍റെ പരദേവത ആയിരുന്നു അമ്പലപ്പുഴ കൃഷ്ണന്‍ ചതുരംഗഭ്രാന്തന്‍ ആയിരുന്നു ചെമ്പകശ്ശേരി രാജാവ് ..! ഒരിക്കല്‍ മത്സരത്തിനായി ഒരു വെല്ലുവിളി നടത്തി ..! ആരും അത് ഏറ്റെടുത്തില്ല ..! ഒരുസാധു മനുഷ്യന്‍ മുന്നോട്ടു വന്ന് ആ വെല്ലുവിളി ഏറ്റെടുത്തു ..! രാജാവ് കളിയില്‍ തോറ്റാല്‍ അറുപത്തിനാല് കളങ്ങള്‍ ഉള്ള ചതുരംഗ പലകയില്‍ ആദ്യത്തെ കളത്തില്‍ ഒരു നെന്മണി ,,രണ്ടാമത്തേതില്‍ രണ്ട് ,,മൂന്നാമത്തേതില്‍ നാല് ,,നാലാമത്തേതില്‍ എട്ട്,,ഇങ്ങനെ ഇരട്ടി ഇരട്ടി നെല്‍മണികള്‍ പന്തയം വച്ചു..! കളിയില്‍ രാജാവ് തോറ്റു..! രാജ്യത്തുള്ള നെല്ല് മുഴുവന്‍ അളന്നു വച്ചിട്ടും അറുപത്തിനാലാമത്തെ കളം എത്തിയില്ല ..!

അപ്പോള്‍ സാധു മനുഷ്യന്‍റെ രൂപത്തില്‍ വന്ന കൃഷ്ണന്‍ തനി രൂപം കാണിച്ചു ..! രാജാവ് ക്ഷമ ചോദിക്കുകയും ..ദിവസവും പാല്‍പ്പായസം നിവേദിച്ചു കടം വീട്ടാന്‍ ആവശ്യപ്പെട്ടു കൃഷ്ണന്‍ അപ്രത്യക്ഷന്‍ ആകുകയും ചെയ്തു എന്നാണ് ഒരു കഥ.

എന്തായാലും അങ്ങനെ ഏറ്റവും രുചികരമായ ഒരു നിവേദ്യം നമുക്ക് കിട്ടി ..!അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിവേദ്യമായി പായസ്സം ഉണ്ടാക്കുന്നതിന്റെ കണക്കു ഇങ്ങനെ ആണ്.

പാല് 71..ലിറ്റര്‍
വെള്ളം 284...ലിറ്റര്‍ .
അരി 8.91..ലിറ്റര്‍
പഞ്ചസാര 5.84...കിലോഗ്രാം

രാവിലെ 6.മണിക്ക് തന്നെ വലിയൊരു വാര്‍പ്പില്‍ വെള്ളം തിളപ്പിച്ച്‌ ഒരുമണിക്കൂറിന് ശേഷം പാല് ചേര്‍ത്ത്,സാവധാനത്തില്‍ വറ്റിച്ച്..വെള്ളം വറ്റി പാല് കുറുകിയ ശേഷം അരി ചേര്‍ത്ത് ..അരി അതില്‍ വെന്ത് പാലിന്‍റെ പത്തില്‍ ഒന്ന് ഭാഗം വറ്റി കഴിയുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് പാകമാക്കും ..

ഈ പായസ്സം വീട്ടില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അവിടെ ഉണ്ടാക്കുന്ന രുചി കിട്ടില്ല എന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ !!!

അമ്പലപ്പുഴ പാല്പ്പായസത്തിന്‍റെ രുചി അനുഭവിച്ച തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താന്ധവര്‍മ്മ കൃത്യമായ് ചേരുവകകള്‍ ചേര്‍ത്ത് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ അമ്പലപ്പുഴപാല്‍പായസം ഉണ്ടാക്കി എന്നും ഐതിഹ്യം ഉണ്ട്.

അമ്പലപ്പുഴ പാല്‍പായസത്തിന്റെ രുചിയെ കുറിച്ച് മറ്റൊരു ഐതിഹ്യം കൂടി ഉണ്ട്.പണ്ടൊരിക്കല്‍ മഹാരാജാവ് ഒരു വലിയസദ്യ നടത്തി.പ്രശസ്തര്‍ ആയ പലരും ആ സദ്യയില്‍ അന്ന് പങ്കെടുത്തു.കൂട്ടത്തില്‍ സരസനും, കവിയും ഓട്ടംതുള്ളല്‍ രചയിതാവുമായ കുഞ്ചന്‍നമ്പി നമ്പ്യാരും ഉണ്ടായിരുന്നു.

സദ്യയില്‍ വിളമ്പിയ എല്ലാ വിഭവങ്ങളും വയറു നിറയെ
കഴിച്ച നമ്പ്യാര്‍ പറഞ്ഞു "എനിക്ക് തൃപ്തിയായി, ഇനി എനിക്ക് ഒന്നും കഴിക്കാന്‍ പറ്റില്ല".
നമ്പ്യാരെ ഒന്ന് പരീക്ഷിക്കാന്‍ മഹാരാജാവ് ഉടനെ പാല്‍ പായസ്സം കൊണ്ട് വരാന്‍ കല്‍പ്പിച്ചു.മഹാരാജാവിനു അതൃപ്തി ഉണ്ടാകുമെന്ന് ഭയന്ന് നമ്പ്യാര്‍ പാല്‍പായസം കഴിച്ചു.
മഹാരാജാവ്: "നമ്പ്യാരെ..നിങ്ങള്‍ പറഞ്ഞല്ലോ വയറു നിറച്ചു ആഹാരം കഴിച്ചത് കൊണ്ട് ഇനി ഒന്നും കഴിക്കാന്‍ സ്ഥലമില്ലെന്ന്‍..പിന്നെങ്ങിനയാണ്‌ ഇത്രയും പാല്‍ പായസ്സം കഴിച്ചത്? ഫലിതക്കാരനായ നമ്പ്യാരുടെ പെട്ടെന്നുള്ള മറുപടി: "മഹാരാജാവേ..ഒരു ഇഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെ കൂടി നില്‍ക്കുന്ന ഒരു ജനകൂട്ടത്തെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ.മഹാരാജാവ് അതിനിടയില്‍ കൂടി വരുന്നെന്നു പ്രഖ്യാപിച്ചാല്‍ അവിടെ വഴി ഉണ്ടാകില്ലേ? അത് പോലെ പാല്‍പായസം ഉള്ളില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള എല്ലാം പായസത്തിനു വഴി മാറി കൊടുക്കും.

കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ, എല്ലാ പായസ്സങ്ങളുടെയു൦
"മഹാരാജാവ് "തന്നെയാണ് പാല്‍പായസം.

നമ്മുടെ വീട്ടില്‍
അമ്പലപ്പുഴ പാല്‍ പായസ൦ ഉണ്ടാക്കുന്നതിന്റെ ഒരു പാചക വിധി താഴെ കൊടുക്കുന്നു:
ഈ പാചകകുറിപ്പ് തയ്യാറാക്കിയത്
എം.രാമചന്ദ്ര അയ്യര്‍, കിച്ചന്‍ കണ്‍സള്‍ട്ടന്റ്, രാഷ്ട്രപതിഭവന്‍, ന്യൂഡല്‍ഹി...

10 കപ്പ് പായസത്തിന്
ചെമ്പാ പച്ചരി രണ്ടായി നുറുക്കിയത് 100 ഗ്രാം
പഞ്ചസാര 200 ഗ്രാം
പാല്‍ രണ്ട് ലിറ്റര്‍
വെണ്ണ 50 ഗ്രാം
വെള്ളം ഒരു ലിറ്റര്‍

ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചുവരുമ്പോള്‍ രണ്ടു ലിറ്റര്‍ പാല്‍ ചേര്‍ക്കുക. രണ്ടുംകൂടി തിളച്ചുവറ്റുമ്പോള്‍ പാട കൂടാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. വീണ്ടും ഒരു ലിറ്റര്‍ വെള്ളം കൂടി ഒഴിക്കുക. ഏകദേശം ഒരു മണിക്കൂര്‍ ആകുമ്പോള്‍ പാല്‍ നല്ല കളര്‍ മാറി വരും. അരി വൃത്തിയായി കഴുകിയിടുക. അരി മുക്കാല്‍ വേവ് ആകുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. അരിയും പഞ്ചസാരയും പാലും കുറുകിവരുമ്പോള്‍ വെണ്ണയും ചേര്‍ക്കുക. അമ്പലപ്പുഴ പാല്‍പായസം തയ്യാറായി.....

വീട്ടിൽ എങ്ങനെ പൂജ വയ്ക്കാം

വീട്ടിൽ എങ്ങനെ പൂജ വയ്ക്കാം 

              

1. സന്ധ്യയ്ക്ക് അഷ്ടമിയുള്ള ദിവസമായ 2022 ഒക്ടോബർ 2 ഞായറാഴ്ച വൈകിട്ട് പൂജ വയ്ക്കണം.

2. സന്ധ്യക്ക് വിളക്ക് തെളിച്ച് പ്രാർത്ഥിച്ച ശേഷം പൂജവയ്ക്കാം..

3. വീട്ടിൽ എല്ലാവരും ശുദ്ധി പാലിക്കണം.

4. പൂജാമുറിയിൽ സരസ്വതി ദേവിയുടെ ചിത്രം വച്ച് മാല ചാർത്തണം.

5. അഞ്ച് തിരിയിട്ട് നിലവിളക്ക് കത്തിക്കണം.

6. ഗണപതി, ഗുരുനാഥന്മാർ, വേദവ്യാസൻ, ദക്ഷിണാമൂർത്തി, സരസ്വതിദേവി എന്നിവരെ ധ്യാനിക്കണം.

7. പൂജ പഠിക്കാത്തവർ ഗുരുനാഥൻ, ഗണപതി, ദക്ഷിണാമൂർത്തി, വേദവ്യാസൻ, സരസ്വതി എന്നിവരുടെ മന്ത്രം ജപിക്കണം.

ഓം ശ്രീ ഗുരുഭ്യോം നമഃ
ഓം ദം ദക്ഷിണാമൂർത്തയെ നമഃ
ഓം ഗം ഗണപതയെ നമഃ
ഓം വേദവ്യാസായ നമഃ
ഓം സരസ്വത്യൈ നമഃ

8. ഗ്രന്ഥങ്ങൾ പട്ട് വിരിച്ച് സമർപ്പിക്കുക.

9. കർപ്പൂരം, ചന്ദനത്തിരി എന്നിവ കത്തിച്ച് കഴിയുന്നത്ര പ്രാർത്ഥിക്കുക.

10. മഹാനവമി ദിവസമായ 2022 ഒക്ടോബർ 4 ന് (ചൊവ്വാഴ്ച) മൂന്ന് നേരം വിളക്ക് കത്തിക്കണം..

11. സരസ്വതീ മന്ത്രം കഴിയുന്നത്ര ജപിക്കണം

12. പൂജ വച്ചിരിക്കുന്ന സമയത്ത് വിദ്യ പഠിക്കരുത്.

13. പുതിയ വിദ്യ തുടങ്ങരുത്. എന്നാൽ സ്തുതികൾ പുസ്തകം നോക്കി വായിക്കാം.

14. ഒക്‌ടോബർ 5 ന്(ബുധനാഴ്ച) പൂജയെടുക്കാം. വിളക്ക് കത്തിച്ച് വച്ച് മുകളിൽ പറഞ്ഞ ദേവതകളെയും പ്രാർത്ഥിച്ച ശേഷം പൂജയെടുക്കാം.

15. വിദ്യാർത്ഥികൾ പാഠപുസ്തകം തുറന്ന് അല്പമെങ്കിലും വായിക്കണം

16. സരസ്വതിയുടെ ചിത്രത്തിന് മുന്നിലിരുന്ന് വിദ്യാരംഭം കുറിക്കാം.

17. വിദ്യാരംഭത്തിന് 2022 ഒക്‌ടോബർ 5 ന്(ബുധനാഴ്ച) രാവിലെ 09.04 വരെ ഉത്തമം. അതിൽ തന്നെ രാവിലെ 07.14 വരെ അത്യുത്തമം

18. അരിയില്‍ കുഞ്ഞിന്റെ വിരല്‍പിടിച്ച് ഹരിശ്രീ ഗണപതയേ നമഃ എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവിലും ഇതുതന്നെ എഴുതുന്നതാണ് വിദ്യാരംഭം.

19. പൂജവച്ച് പുസ്തകങ്ങളും ആയുധങ്ങളുമല്ല ശക്തിപ്പെടുത്തേണ്ടത്,, മറിച്ച് നമ്മുടെ മന‌സിനെയാണ്.

20. മഹാനവമി ദിവസം ആയുധ പൂജ നടത്തണം

21. ക്ഷേത്രങ്ങളിൽ പൂജ വച്ചാൽ കഴിയുന്നത്ര പൂജകളിൽ പങ്കെടുക്കണം, പ്രാർത്ഥിക്കണം

ഓം സം നമഃ
ഓം സം സരസ്വത്യൈ നമഃ
ഓം ദേവപ്രിയായൈ നമഃ
ഓം മോദരൂപിണ്യൈ നമഃ
ഓം കാമദായിന്യൈ നമഃ
ഓം ഋഗ്വേദവർണ്ണിതായൈ ജ്ഞാനായൈ സംസരസ്വത്യൈ സർവ്വലോകൈക വന്ദ്യായൈ ഐം ഐം ഐം നമഃ

നീരാഞ്ജനം എന്നാൽ എന്ത്

നീരാഞ്ജനം എന്നാൽ എന്ത്

ശനിദോഷങ്ങളായിരിക്കുന്ന ഏഴരശനി, കണ്ടകശനി, ജന്മശനി, അഷ്ടമശനി തുടങ്ങിയ പല വിധത്തിലുള്ള ശനിദോഷങ്ങൾ മാറുന്നതിന് ഭക്തജങ്ങൾ ശാസ്താവിന്റെ അല്ലെങ്കിൽ ശിവക്ഷേത്രത്തിൽ നടത്തുന്ന വഴിപാടാണ് നീരാഞ്ജനം എന്ന് പറയുന്നത്

ശനി ദോഷ പരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് നീരാഞ്ജനം. ശനിയാഴ്ചകള്‍ തോറുമോ ജന്മനക്ഷത്രം (പക്കപ്പിറന്നാള്‍) തോറുമോ നീരാഞ്ജനം വഴിപാടു നടത്തുന്നത് വളരെ ഗുണകരമാണ്. നാളികേരം രണ്ടായി ഉടച്ച് വെള്ളം കളഞ്ഞ് അതില്‍ എള്ള്കിഴി ഇട്ട് നല്ലെണ്ണ നിറച്ച് ശാസ്താവിനെ ആരതി ഉഴിയുകയും ആ ദേവതയ്ക്കു മുന്‍പില്‍ ഒരു മുഹൂര്‍ത്ത നേരമെങ്കിലും (രണ്ടു നാഴിക അല്ലെങ്കില്‍ 48 മിനിറ്റ്) ആ ദീപം കത്തിച്ചു വയ്ക്കുകയും ചെയ്യുന്നതാണ് നീരാഞ്ജനം.

ഒരു നാളീകേരമുറിയിൽ എള്ള്കിഴി വെച്ച് ശുദ്ധമായ നല്ലെണ്ണ ഉപയോഗിച്ച് കത്തിക്കുന്നതാണ് നീരാഞ്ജനം ഇത് കത്തിക്കുന്ന സമയത്ത്‌ ശനിയുടെ മന്ത്രമായിരിക്കുന്ന

"നീലാഞ്ജന സമപ്രഭാം രവിപുത്രം യമാഗ്രജം ഛായാമാർത്താണ്ഡ സംഭൂതം
തം നാമാമി ശനീശ്വരം "
എന്ന മന്ത്രം ജപിക്കേണ്ടതുമാണ്"

പലവിധത്തിലുള്ള ദുരിതങ്ങളെ നാം നാളീകേരത്തിന്റെ മുറിയിലൂടെ പ്രതിനിധീകരിക്കുന്നു.ശനി എന്നത് എള്ള് എന്ന ധാന്യത്തിന്റെ കാരഹത്വം വഹിക്കുന്ന ആളാണ് അഥവാ ശനിയുടെ പ്രാധാന്യമുള്ള ധാന്യം എന്നത് എള്ള് ആണ്. അപ്പോൾ ഈ എള്ള് തിരശീലയിൽ കെട്ടി കിഴിയാക്കി ശനിയുടെ ബലമുള്ള നല്ലെണ്ണയൊഴിച്ച് കത്തിച്ച് ശാസ്താവിന്റെ അല്ലെങ്കിൽ ശിവക്ഷേത്രത്തിൽ ശനിയോട് പ്രാർത്ഥിക്കപ്പെടുന്നതാണ് നീരാഞ്ജനം ഇതിൽ വെളിച്ചെണ്ണ, നെയ്യ് എന്നിവ ഉപയോഗിക്കാൻ പാടില്ല എന്നും പറയുന്നു.. കാരണം ശനിയുടെ ബന്ധമായിരിക്കുന്ന ഇരുമ്പ് അഥവാ അയൺന്റെ അംശമുള്ള സാധനങ്ങൾ ആണ് ശനിയുടെ പൂജയുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടത് അങ്ങനെ ചിന്തിക്കുമ്പോൾ ദീപം കത്തിക്കുവാൻ ഉപയോഗിക്കുന്ന എണ്ണകളായരിക്കുന്ന നല്ലെണ്ണ, വെളിച്ചെണ്ണ, നെയ്യ് തുങ്ങിയവയിൽ എള്ളെണ്ണക്കാണ് അതിന് പ്രാധാന്യം വരുന്നത് പൂർവികമായും ഇപ്പോഴും അങ്ങനെയാണ് ചെയ്യപ്പെടുന്നത്.
നീരാഞ്ജനം കത്തിക്കുമ്പോൾ അത് കത്തി തീരുന്നത് വരെ ശനിയുടെ മന്ത്രങ്ങൾ ജപിച്ചു പ്രാർത്ഥിക്കണം എന്നും പറയുന്നു.

സ്വാമിയേ ശരണം അയ്യപ്പാ 

Shri Suryanarayanasya Archana


Shri Suryanarayanasya Archana [ 13 Mantras]

ॐ मित्राय नमः Om mitrāya namah
ॐ रवये नमः Om ravayé namah
ॐ सूर्याय नमः Om sūryāya namah
ॐ भानवे नमः Om bhānavé namah
ॐ खगाय नमः Om khagāya namah
ॐ पूष्णे नमः Om pūṣṇé namah
ॐ हिरण्यगर्भाय नमः Om hiraṇyagarbhāya namah
ॐ मरीचये नमः Om marīchayé namah
ॐ आदित्याय नमः Om ādityāya namah
ॐ सवित्रे नमः Om savitré namah
ॐ अर्काय नमः Om arkāya namah
ॐ भास्कराय नमः Om bhāskarāya namah
ॐ श्री सबित्रू सुर्यनारायणाय नमः om shree sabitru suryanarayanaya namah
 

*'*ജപാകുസുമസങ്കാശം*
*' കാശ്യപേയം മഹാദ്യുതിം തമോരിംസർവ്വ പാപഘ്നം പ്രണതോസ്മി ദിവാകരം*

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

*, ആദിത്യ നമസ്ക്കാരം*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*ആദിദേവനമസ്തുഭ്യം*
*പ്രസീദ മമ ഭാസ്കര:* 
*ദിവാകരനമസ്തുഭ്യം*
*പ്രഭാകരനമോസ്തുതേ:*

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
*’ സ്വസ്തി പ്രജാഭ്യ*     *' പരിപാലയന്താം*
*ന്യായേണ മാർഗ്ഗേണ മഹിംമഹേശ'*
*' ഗോബ്രാഹ്മണേഭ്യോ ശുഭ മസ്തു നിത്യം* 
*' ലോകാ സമസ്താ സുഖിനോ ഭവന്തു*
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

*സൂര്യസ്തോത്രം*

 *ധ്യായേത് സൂര്യമനന്തശക്തികിരണം തേജോമയം ഭാസ്വരം ഭക്താനാമഭയപ്രദം ദിനകരം ജ്യോതിര്‍മയം ശങ്കരം*  *ആദിത്യം ജഗദീശമച്യുതമജം ത്രൈലോക്യചൂഡാമണിം ഭക്താഭീഷ്ടവരപ്രദം ദിനമണിം മാര്‍താണ്ഡമാദ്യം ശുഭം* 

 *ബ്രഹ്മാ വിഷ്ണുശ്ച രുദ്രശ്ച ഈശ്വരശ്ച സദാശിവഃ  പഞ്ചബ്രഹ്മമയാകാരാഃ യേന ജാതാ നമാമി തം*

 *കാലാത്മാ സര്‍വഭൂതാത്മാ വേദാത്മാ വിശ്വതോമുഖഃ  ജന്‍മമൃത്യുജരാവ്യാധിസംസാരഭയനാശനഃ* 

 *ബ്രഹ്മസ്വരൂപ ഉദയേ മധ്യാഹ്നേ തു സദാശിവഃ* 
 *അസ്തകാലേ സ്വയം വിഷ്ണുസ്ത്രയീമൂര്‍തിര്‍ദിവാകരഃ* 

 *ഏകചക്രോ രഥോ യസ്യ ദിവ്യഃ കനകഭൂഷിതഃ* 
 *സോഽയം ഭവതു നഃ പ്രീതഃ പദ്മഹസ്തോ ദിവാകരഃ*

 *പത്മഹസ്തഃ പരഞ്ജ്യോതിഃ പരേശായ നമോ നമഃ*  *അണ്ഡയോനേ കര്‍മസാക്ഷിന്നാദിത്യായ നമോ നമഃ* 

 *കമലാസന ദേവേശ കര്‍മസാക്ഷിന്നമോ നമഃ*  *ധര്‍മ്മമൂര്‍തേ ദയാമൂര്‍ത്തേ തത്ത്വമൂര്‍ത്തേ നമോ നമഃ* 

 *സകലേശായ സൂര്യായ സര്‍വജ്ഞായ നമോ നമഃ  ക്ഷയാപസ്മാരഗുല്‍മാദിവ്യാധിഹന്ത്രേ നമോ നമഃ* 

 *സര്‍വജ്വരഹരം ചൈവ സര്‍വരോഗനിവാരണം  സ്തോത്രമേതച്ഛിവപ്രോക്തം സര്‍വസിദ്ധികരം പരം*

 *സര്‍വ്വസമ്പത്കരം ചൈവ സര്‍വാഭീഷ്ടപ്രദായകം*
🌞🙏🏻🌞🙏🏻🌞🙏🏻🌞🙏🏻
*ആദിദേവ നമസ്തുഭ്യം പ്രസീദ !മമ ഭാസ്കര !*
*ദിവാകര നമസ്തുഭ്യം പ്രഭാകര നമോസ്തുതേ*
🌞🌞🌞🌞🌞
*സപ്‌താശ്വരഥമാരൂഢം പ്രചണ്ഡം കശ്യപാത്മജം*
*ശ്വേതപത്മധരം ദേവം തം സൂര്യം പ്രണമാമ്യഹം*
🌞🌞🌞🌞🌞
*ലോഹിതം രഥമാരൂഢം സർവ്വലോകപിതാമഹം*
*മഹാപാപഹരം ദേവം തം സൂര്യം പ്രണമാമ്യഹം*
🌞🌞🌞🌞🌞
*ത്രൈഗുണ്യശ്ച മഹാശൂരം ബ്രഹ്‌മാവിഷ്‌ണുമഹേശ്വരം*
*മഹാപാപഹരം ദേവം തം സൂര്യം പ്രണമാമ്യഹം*
🌞🌞🌞🌞🌞
*ബൃഹതീം തേജപുഞ്ജം ച വായുമാകാശമേവ ച*
*പ്രഭുസ്ത്വം സർവ്വലോകാനാം തം സൂര്യം പ്രണമാമ്യാഹം*
🌞🌞🌞🌞🌞
*ബണ്ഡൂകപുഷ്പസങ്കാശം ഹാരകുണ്ഡലഭൂഷിതം*
*ഏകചക്രധരം ദേവം തം സൂര്യം പ്രണമാമ്യഹം*
🌞🌞🌞🌞🌞
*വിശ്വേശം വിശ്വകർത്താരം മഹാതേജാഃപ്രദീപനം*
*മഹാപാപഹരം  ദേവം തം സൂര്യം പ്രണമാമ്യഹം*
🌞🌞🌞🌞🌞
*ശ്രീ വിഷ്ണും ജഗതാംനാഥം ഞ്ജാനവിഞ്ജാനമോക്ഷദം*
*മഹാപാപഹരം ദേവം തം സൂര്യം പ്രണമാമ്യഹം*
🌞🌞🌞🌞🌞🌞
*സൂര്യാഷ്ടകം പടേനിത്യാം ഗ്രഹപീഡാപ്രാണാശനം*
*അപുത്രോ ലഭതേ പുത്രം ദരിദ്രോ ധനവാൻ ഭവേൽ*
🌞🌞🌞🌞🌞🌞
*ആമിഷം മധുപാനഞ്ച യ കരോതി രവേർദ്ദിനേ*
*സപ്തജന്മ ഭവേദ്രോഗീ ജന്മജന്മദരിദ്രതാ*
🌞🌞🌞🌞🌞🌞
*സ്ത്രീതൈലാമധുമാംസാനി യസ്ത്യജേതു രവേർദ്ദിനേ*
*ന വ്യാധിശ്ശോകദാരിദ്ര്യ  സൂര്യലോകം ഗച്ഛതി.*
🪔🙏🏻🪔🙏🏻🪔🙏🏻🪔

🌞🌞🌞🌞🌞🌞🌞

Monday, October 10, 2022

പ്രസാദം കിട്ടിയാൽ എന്തു ചെയ്യണം?ചെയ്യരുതാത്ത ചില ശീലങ്ങൾ

പ്രസാദം കിട്ടിയാൽ എന്തു ചെയ്യണം?
ചെയ്യരുതാത്ത ചില ശീലങ്ങൾ 
========================

ക്ഷേത്രങ്ങളില്‍ പോയാല്‍ വഴിപാടു കഴിയ്ക്കുന്നവര്‍ പലരുമുണ്ട്.
 വഴിപാടു നടത്തി പ്രസാദം കിട്ടുകയും ചെയ്യും.
പല കാര്യസിദ്ധികള്‍ക്കായി പലതരം വഴിപാടുകള്‍ നടത്തുന്നവരുമുണ്ട്.
വഴിപാടുകള്‍ നടത്തി പെട്ടെന്നു തന്നെ പ്രസാദം വാങ്ങാതെ തിരിച്ചു വരുന്നവരുമുണ്ട്. സമയമില്ലാത്തതും സൗകര്യമില്ലാത്തതുമാകും, കാരണം.
ഇതു പോലെ വഴിപാടു പ്രസാദം ബാക്കി വരുന്നത് എന്തു ചെയ്യണം എന്നറിയാത്തവരുമുണ്ട്.
 ഇതെക്കുറിച്ചുള്ള ചില കാര്യങ്ങളറിയൂ....

വഴിപാടു നടത്തിയാല്‍ പ്രസാദം വാങ്ങിയ്ക്കണമെന്നതാണ് ശാസ്ത്രം.
ഏതു വഴിപാടു നടത്തിയാലും ഇതിനു പ്രസാദമുണ്ടെങ്കില്‍ ഇതു വാങ്ങുക തന്നെ വേണം.
 ഇല്ലെങ്കില്‍ നടത്തിയ വഴിപാടിന് ഗുണമുണ്ടാകില്ലെന്നു പറയും.
അമ്പലത്തില്‍ നിന്നും വഴിപാടു നടത്തി കിട്ടുന്ന പ്രസാദം അമ്പലത്തില്‍ തന്നെ ഉപേക്ഷിയ്ക്കരുത്.
ഇത് വീട്ടില്‍ കൊണ്ടു വന്നാലേ ഇതിന്റെ പൂര്‍ണ ഗുണവും ഐശ്വര്യവും ലഭിയ്ക്കൂ എന്നു വേണം, പറയുവാന്‍.
കഴിക്കാനുള്ളതാണെങ്കിൽ അത് കഴിച്ചശേഷം ബാക്കി വരുന്ന ഇലയും പൂവും വീട്ടിലെ വൃത്തിയുള്ള സ്ഥലത്തു വയ്ക്കണം.
ഒരിക്കലും പൂജമുറിയിലെ വിഗ്രഹത്തിനു മുൻപിലോ ഊണുമുറിയിലോ, അടുക്കളയിലോ വയ്ക്കരുത്.
തുളസിത്തറയിൽ വയ്ക്കാം.
ഏറ്റവും നല്ലത് ഒഴുകുന്ന വെള്ളത്തിൽ ഒഴുക്കി കളയുകയാണ്.

ഇതു പോലെ ചന്ദനം, കുങ്കുമം അല്ലെങ്കിൽ മഞ്ഞൾ പ്രസാദം ഇതുപോലുള്ളവ ക്ഷേത്രത്തില്‍ നിന്നും ഭക്തിയോടെ വാങ്ങി തൊടണം.
ചന്ദനം, തീർത്ഥം, ധൂപം, പുഷ്പം എന്നിവ അഞ്ചും സ്വീകരിക്കണം.
ഇവ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു.
ഇടം കൈയുടെ ചൂണ്ടുവിരൽ വലം കൈ മുട്ടിൽ ചേർത്തു വച്ച്,, തീർത്ഥം അൽപ്പം പോലും തറയിൽ വീഴ്ത്താതെ ഒന്നോ, രണ്ടോ തുള്ളിമാത്രം വാങ്ങി ഭക്തിപൂർവ്വം സേവിക്കണം. കൈയുടെ കീഴ്ഭാഗത്തുകൂടി കൈപ്പത്തിയിലെ ചന്ദ്രമണ്ഡലം, ശുക്രമണ്ഡലം ഇവയ്ക്കിടയിലൂടെ നാവിലേക്ക് ഇറ്റിറ്റ് വേണം തീർത്ഥം സേവിക്കാൻ. 
തുടർന്ന് മുഖത്തിലും ശിരസ്സിലും സ്പർശിച്ച് ശേഷമുള്ളതു മാറിടത്തേക്കാണു തളിക്കേണ്ടത്, തലയിലല്ല തളിക്കേണ്ടത്.

ചന്ദനം ക്ഷേത്രത്തില്‍ തന്നെ വച്ചു തേയ്ക്കുന്ന ശീലവും പലര്‍ക്കുമുണ്ട്.
 ഇതും നല്ലതല്ല.
ക്ഷേത്രത്തില്‍ നിന്നും പുറത്തു കടന്ന ശേഷം മോതിര വിരല്‍ ഉപയോഗിച്ചാണ് പ്രസാദമായി ലഭിയ്ക്കുന്ന ചന്ദനം തൊടേണ്ടത്.
വലതുകയ്യിൽ വാങ്ങുന്ന ചന്ദനം ഇടതുകയ്യിലേക്കു പകർന്ന് വലതുകയ്യിലെ മോതിരവിരലിന്റെ അഗ്രം കൊണ്ട് നെറ്റിയിൽ തൊടണം.
സ്ത്രീകൾ നെറ്റിക്കു പുറമേ കഴുത്തിലും പുരുഷന്മാർ മാറിലുമാണു തൊടേണ്ടത്.
മോതിരവിരല്‍ കൊണ്ടു പൊട്ടു തൊട്ടാല്‍ സമാധാനപൂര്‍ണമായ ജീവിതമാണ് ഫലം.
മോതിര വിരലിന്റെ കീഴ്ഭാഗത്തായാണ് സൂര്യന്റെ സ്ഥാനം.
ഇതു വച്ച് തിലകം തൊടുന്നത് നെറ്റിയിലെ ആഗ്യ ചക്രത്തെ ഉണര്‍ത്തുമെന്നാണ് വിശ്വാസം.
ദേവീദേവതമാരെ സാധാരണ മോതിരവിരല്‍ കൊണ്ടാണ് തിലകം തൊടുവിക്കാറ്.
ഇവരെ ഉണര്‍ത്തന്നതിന് തുല്യമാണിതെന്നാണ് വിശ്വാസം.

ക്ഷേത്രത്തിലെ പ്രസാദം, ഇതു തൊടാനുള്ളതെങ്കിലും കഴിയ്ക്കാനുള്ളതെങ്കിലും ക്ഷേത്രത്തിനുള്ളില്‍ വച്ച് ഉപയോഗിയ്ക്കുകയുമരുതെന്നു പറയും.
ഭഗവാന്റെ എച്ചിലാണ് നമുക്കു പ്രസാദമായി ലഭിയ്ക്കുന്നത് എന്നതാണ് വിശ്വാസം.
 . ഭക്തന് ഇത് പ്രസാദമെങ്കിലും ക്ഷേത്രത്തില്‍ ഭഗവാന് ഇത് എച്ചിലാണ്.
 ഇതു പോലെ കഴിയ്ക്കാനുള്ള പ്രസാദം വാങ്ങിയാല്‍ ആവശ്യമില്ലെങ്കില്‍ കളയാതെ ആവശ്യക്കാര്‍ക്കു നല്‍കാം.
പ്രസാദം സ്വീകരിച്ച് പുറത്തേക്കു പോകുമ്പോൾ മൂന്നു പടിയെങ്കിലും പിന്നോക്കം നടന്ന് വന്ദിച്ചു വേണം പോകാൻ.

വീട്ടില്‍ പാരിജാതം നട്ടാല്‍

വീട്ടില്‍ പാരിജാതം നട്ടാല്‍....

ഹിന്ദു പുരാണങ്ങളില്‍ പൂക്കള്‍ക്കും വൃക്ഷങ്ങള്‍ക്കുമെല്ലാം പ്രത്യേക സ്ഥാനങ്ങളുണ്ട്.
അത്തരത്തില്‍ ഏറെ പ്രത്യേകതയുള്ള ഒന്നാണ് പാരിജാതം.
വീട്ടില്‍ പാരിജാതം നട്ടുപിടിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു.
തുളസിയുടെ അതേ പുണ്യം തന്നെ നിങ്ങള്‍ക്ക് പാരിജാതത്തിലൂടെയും ലഭിക്കും.
 അതിന്റെ സ്പര്‍ശനം തന്നെ ഒരു വ്യക്തിയുടെ ക്ഷീണം ഇല്ലാതാക്കുന്നു.
ഈ വൃക്ഷം ഔഷധ ഗുണങ്ങള്‍കൊണ്ടും സമ്പന്നമാണ്. വാസ്തുദോഷം പരിഹരിക്കാനും വീട്ടില്‍ ഐശ്വര്യം വരാനും പാരിജാത വൃക്ഷം സഹായകമാണ്.

വാസ്തവത്തില്‍ പാരിജാത വൃക്ഷം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് വന്നതാണ്.
 പാലാഴി മദനത്തിനിടെ ലഭിച്ച ഒരു ദിവ്യവൃക്ഷമാണ് ഇതെന്ന് പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു.
 ശ്രീരാമന്റെയും സീതാദേവിയുടെയും വനവാസ കാലത്തെ ഓര്‍മ്മകളും ഈ മരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
 വനവാസ നാളുകളില്‍ സീതാദേവി ഈ മരത്തിലെ പൂക്കള്‍ പെറുക്കിയെടുത്ത് മാല കോര്‍ക്കുകയും അത് അണിയുകയും ചെയ്തിരുന്നു.
 ലക്ഷ്മീദേവിയേയും അവരുടെ അവതാരങ്ങളായ സീതാദേവിയേയും രുക്മണിയേയും പാരിജാത പുഷ്പങ്ങള്‍ കൊണ്ട് പൂജിച്ചാല്‍ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുമെന്ന് പറയപ്പെടുന്നു.

ഐതിഹ്യമനുസരിച്ച്, പാരിജാതം പാലാഴി മദനത്തിനിടയില്‍ ഉത്ഭവിച്ചതാണ്.
ഇന്ദ്രന്‍ സ്വര്‍ഗത്തിലെ തന്റെ തോട്ടത്തില്‍ ഈ ചെടി നട്ടുപിടിപ്പിച്ചിരുന്നു.
ഒരിക്കല്‍ ശ്രീകൃഷ്ണനും രുക്മിണി ദേവിയും ഒരുമിച്ചിരിക്കുമ്പോള്‍ നാരദമുനി അവിടെ വന്ന് ശ്രീകൃഷ്ണനു പാരിജാതമാല സമ്മാനിച്ചതായി ഒരു കഥയുമുണ്ട്.
 ശ്രീകൃഷ്ണന്‍ ആ മാല രുക്മണിക്ക് നല്‍കി.
 പാരിജാതത്തിന്റെ പൂക്കള്‍ രാത്രിയില്‍ മാത്രമേ വിരിയുകയുള്ളൂവെന്ന് ഒരിക്കല്‍ ഇന്ദ്രന്റെ ശാപമേറ്റിട്ടുണ്ട്.
 അതുകൊണ്ടാണ് സൂര്യോദയത്തിന് മുമ്പ് പാരിജാത പൂക്കള്‍ പൊഴിയുന്നത്.

നിലത്ത് വീണ പൂക്കള്‍ പൂജയില്‍ ഉപയോഗിക്കാറില്ല. എന്നാല്‍ പാരിജാത പൂക്കളുടെ കാര്യം അങ്ങനെയല്ല. നിലത്ത് വീണ പാരിജാത പുഷ്പങ്ങള്‍ ആരാധനയ്ക്ക് ഉപയോഗിക്കുന്നു.

പാരിജാത മരത്തില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ചെടി വീടിന്റെ മുറ്റത്ത് നട്ടുപിടിപ്പിച്ചാല്‍, വീടിന്റെ വാസ്തു ദോഷം നീങ്ങുകയും കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും വരികയും ചെയ്യും.
 നെഗറ്റീവ് എനര്‍ജികള്‍ വീട്ടില്‍ നിന്ന് അകന്നുനില്‍ക്കുകയും കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ജ്യോതിഷ പ്രകാരം വീട്ടില്‍ പാരിജാത ചെടി നട്ടാല്‍ കുടുംബത്തിലെ ശത്രുത ഇല്ലാതാകുമെന്ന് കരുതപ്പെടുന്നു. ഇതുമൂലം രോഗങ്ങള്‍ ഇല്ലാതാകുകയും കുടുംബാംഗങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാവുകയും ചെയ്യും.
ഇത് മാനസിക പിരിമുറുക്കം ഇല്ലാതാക്കുകയും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പാരിജാത ചെടിയില്‍ വെളുത്ത നിറത്തിലുള്ള പൂക്കള്‍ ഉണ്ടാകുന്നു. അതിന്റെ സുഗന്ധം വീടുമുഴുവന്‍ വ്യാപിക്കുന്നു.
ഈ പുഷ്പം ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതായി പറയപ്പെടുന്നു.
അതിനാല്‍ വീട്ടിലെ പൂജാമുറിയില്‍ ലക്ഷ്മി ദേവിയുടെ ഫോട്ടോയില്‍ പാരിജാത പുഷ്പം സമര്‍പ്പിക്കണം.

ആരാധനയ്ക്ക് മാത്രമല്ല, ആരോഗ്യത്തിനും പാരിജാതം വളരെ പ്രയോജനകരമാണ്.
 പാരിജാതത്തിന്റെ ഇലയും തൊലിയും കഴിക്കുന്നതും പ്രതിരോധ ശേഷിക്ക് ഗുണം ചെയ്യും.
ആയുര്‍വേദം അനുസരിച്ച്, പാരിജാതത്തിന്റെ 15-20 പൂക്കളോ അല്ലെങ്കില്‍ അതിന്റെ നീരോ കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു.
 ഇതുകൂടാതെ, ഇതിന്റെ പൂക്കളുടെ സുഗന്ധം നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പറയപ്പെടുന്നു.
 പാരിജാതത്തിന്റെ ഇലയും തൊലിയും തിളപ്പിച്ച് കഴിക്കുന്നത് ജലദോഷത്തിനും പനിക്കും ആശ്വാസം നല്‍കും.
 ആമാശയ സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് പല രോഗങ്ങളിലും പാരിജാതം ഗുണം ചെയ്യും.

സൗന്ദര്യലഹരീ സ്തോസ്ത്രം

സൗന്ദര്യലഹരീ സ്തോസ്ത്രം (തുടർച്ച )
ശ്ലോകം നമ്പർ 2

തനീയാംസം പാംസും തവ ചരണപങ്കേ
                             ........ രുഹ ഭവം 
വിരിഞ്ചിസ്സഞ്ചിന്വൻ വിരചയതി ലോകാന 
                                     . . വികലം 
വഹത്യേനം ശൗരി :കഥമപി സഹസ്രേണ 
                                          ശിരസാം 
ഹരസ്സംക്ഷുദൈന്യം ഭജതി ഭസിതോ -
                                     ദ്ധൂളനവിധിം. 

തനീയാംസം പാംസും :അതിസൂക്ഷ്മമായ 
                                     .   പൊടിക്കൂട്ടത്തെ 
തവചരണപങ്കേരൂഹം 
               വിരിഞ്ചി :     നിതിരുവടിയുടെ പാദ 
   .                                പദ്മങ്ങളിൽ നിന്നുണ്ടാ 
                                      യ ബ്രഹ്‌മാവ്‌ 
സഞ്ചിന്വൻ വിരചയതി =സമ്പാദിച്ചിട്ടു സൃഷ്ടി 
. .......   .                               ക്കുന്നു. 
ലോകാൻ            =ഈ പ്രപഞ്ചത്തെ 
അവികലം വഹതി =ഒന്നോടൊന്നു ചേരാ 
.                                    തെ വിസ്താരമായി ര 
                                       ക്ഷിക്കുന്നു 
ഏനം...   =ഈ പ്രപഞ്ചരൂപമായ 14ലോകങ്ങ 
                      ളേയും 
ശൗരി :കഥമപി =വിഷ്ണു, ശ്രമപ്പെട്ടു 
സഹസ്രേണ ശിരസാം =1000ശിരസ്സു്കളെ
                                           കൊണ്ടും 
ഹര :സംക്ഷുദ്യ =രുദ്രൻ, നല്ലവണ്ണം മർദ്ദിച്ചിട്ടു 
ഏനം =ഈ പ്രപഞ്ചനാത്മക മായ പാദധൂളി         
 . .   . .. . ...                                  യെ 
ഭജതി =   ഭജിക്കുന്നു 
ഭസിതോദധൂളന വിധിം =ഭസ്മധാരണാനു 
.     .     ....                          ഷ്ഠാനത്തെ 

           അല്ലയോ ലോകമാതാവായ ദേവീ !
ബ്രഹ്‌മാവ്‌ നിന്തിരുവടിയുടെ പാദപദ്മങ്ങ
ളിൽ നിന്നുണ്ടായ അതിസൂക്ഷ്മങ്ങളായ ധൂളിയെ സമ്പാദിച്ചിട്ടു അതുകൊണ്ട് 14
ലോകങ്ങളെയും ഒന്നോടൊന്നു ചേരാതെ 
വിശാലമായും പ്രളയം വരെ നശിക്കാത്ത 
തായും സൃഷ്ടിക്കുന്നു. വിഷ്‌ണുഭഗവാൻ ആ 
പാദധൂളി വികാരമായ 14ലോകങ്ങളെയും 
ആദി ശേഷ രൂപിയായി 
അതായത് ശിം ശൂമാര രൂപിയായി ഭൂമി മുതൽ മുകളിലുള്ള 7ലോകങ്ങളെയും ആദി 
ശേഷരൂപിയായി അതലാദിതാഴെയുള്ള 7ലോകങ്ങളെയും 1000ശിരസ്സുകളെക്കൊ
ണ്ടും വളരെ ശ്രമപ്പെട്ടു വഹിച്ചു രക്ഷിക്കുന്നു. സംഹാരരുദ്രൻ ആകട്ടെ ഈ പ്രപഞ്ചത്തെ സംഹരിച്ചു നല്ലവണ്ണം പൊടിയാക്കി ഭസ്മ 
ധാരണ വിധിയെ അനുഷ്ഠിക്കുന്നു 
          ബ്രഹ്‌മാവിഷ്‌ണുരുദ്രന്മാർ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാര 
ങ്ങളെ ചെയ്യുന്നത് ശ്രീമഹാദേവിയുടെ 
പാദധൂളി മഹിമ കൊണ്ടാണ് എന്നു സാരം 
             ഈ ശ്ലോകം യന്ത്രം, നിവേദ്യം സഹിതം ദിവസം 1000ഉരു വീതം 55ദിവസം 
സാധന ചെയ്‌താൽ സർവ്വലോകവശ്യം, പ്രകൃതി ജയം ഫലം 
          ശിംശൂ മാര രൂപം സംബന്ധിച്ച് പുറകെ വിവരിക്കുന്നതാണ് 
               

Friday, October 7, 2022

വിഘ്‌നഹര സ്‌തോത്രം

𖤓ഓം ഗം ഗണപതയേ നമഃ𖤓

      *വിഘ്‌നഹര സ്‌തോത്രം*

*ശുക്ലാംബരധരം വിഷ്ണും, ശശിവര്‍ണ്ണം ചതുര്‍ഭുജം*

*പ്രസന്നവദനം ധ്യായേത്, സര്‍വവിഘ്‌നോപശാന്തയേ*

*പ്രണമ്യ ശിരസാ ദേവം , ഗൌരീപുത്രം വിനായകം*

*ഭക്ത്യാ വ്യാസം സ്മരേ നിത്യം, ആയു: കാമാര്‍ത്ഥ സിദ്ധയേ*

*പ്രഥമം വക്രതുണ്ഡം ച, ഏകദന്തം ദ്വിതീയകം*

*തൃതീയം കൃഷ്ണപിംഗാക്ഷം, ഗജവക്ത്രം ചതുര്‍ത്ഥകം*

*ലംബോദരം പഞ്ചമം ച, ഷഷ്ഠം വികടമേവ ച*

*സപ്തമം വിഘ്‌നരാജം ച, ധൂമ്രവര്‍ണ്ണം തഥാഷ്ടകം*

*നവമം ഫാലചന്ദ്രം ച, ദശമം തു വിനായകം*

*ഏകാദശം ഗണപതിം, ദ്വാദശം തു ഗജാനനം*

*ദ്വാദശൈതാനി നാമാനി, ത്രിസന്ധ്യം യ: പഠേത് നര:*

*ന ച വിഘ്‌നഭയം തസ്യ, സര്‍വസിദ്ധികരം ധ്രുവം*

*ഫലശ്രുതി*

*വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം, ധനാര്‍ത്ഥീ ലഭതേ ധനം*

*പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍, മോക്ഷാര്‍ത്ഥീ ലഭതേ ഗതിം*

*ജപേത് ഗണപതി സ്‌തോത്രം, ഷഡ്ഭിര്‍മാസൈ: ഫലം ലഭേത്*

അതിരമണീയം, തവ തിരുരൂപം, പൂർണത്രയീശ ഹരേ


അതിരമണീയം, തവ
 തിരുരൂപം, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ
കുണ്ഡലമണ്ഡിത, തേജസ്വരൂപം, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ
മമ മാനസ്സമൊരു, പൂജാപുഷ്പം, തിരുമുന്പിലർപ്പിച്ചിടുന്നേ
കൈക്കൊള്ളേണമേ, കൃഷ്ണമുരാരേ, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ

അറിവില്ലാത്തൊരു, പൈതങ്ങൾ ഞങ്ങൾ, അടിപണിയുന്നഖിലേശാ…
നിൻസ്തുതിപാടി, പാടി വരുന്നൂ, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ

അതിരമണീയം, തവ തിരു രൂപം, പൂർണത്രയീശ ഹരേ
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ

എട്ടിന്റെ വിസ്മയങ്ങള്‍

എട്ടിന്റെ വിസ്മയങ്ങള്‍

ശനീശ്വരന്‍ അധിപനായ സംഖ്യയാണ് എട്ട്. അതില്‍ വരുന്ന വിസ്മയങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കും കണക്കുമില്ല. എട്ടിന്റെ ചില രസാവഹങ്ങളായ വിവരങ്ങള്‍ നോക്കാം. കൂടുതലറിയാവുന്നവര്‍ പങ്കുവയ്ക്കുക

അഷ്ടദിക്പാലര്‍

1.ഇന്ദ്രന്‍
2.അഗ്നി
3.യമന്‍
4.നിരൃതി
5.വരുണന്‍
6.വായു
7.കുബേരന്‍
8.ശിവന്‍

ലോകത്തിന്റെ എട്ടുദിക്കുകളുടെ കാവല്‍ക്കാരാണ് അഷ്ടദിക്പാലര്‍. കിഴക്ക് ഇന്ദ്രനും തെക്കുകിഴക്ക് അഗ്നിയും യമന്‍ തെക്കും തെക്കുപടിഞ്ഞാറു നിര്യതിയും വരുണന്‍ പടിഞ്ഞാറും വായു വടക്കുപടിഞ്ഞാറും കുബേരന്‍ വടക്കും ശിവന്‍ വടക്കുകിഴക്കുഭാഗവും കാത്തുസൂക്ഷിക്കുന്നു.

അഷ്ടഗന്ധങ്ങള്‍

1. ചന്ദനം
2. അകില്‍
3. ഗുലുഗുലു
4. മാഞ്ചി
5. കുങ്കുമം
6. കൊട്ടം
7. രാമച്ചം
8. ഇരുവേലി

അഷ്ട ദിഗ്ഗജങ്ങള്‍

1. ഐരാവതം
2. പണ്ടരീകാന്‍
3. വാമനന്‍
4. കുമുദന്‍
5. അഞ്ചനന്‍
6. പുഷ്പദന്‍
7. സാര്‍വ ഭൌമന്‍
8. സുപ്രതീകന്‍

ഭൂലോകത്തിന്റെ അഷ്ടദിക്കുകളിലായ് നിലയുറപ്പിച്ചിരിക്കുന്ന ഗജശ്രേഷ്ടന്മാര്‍

അഷ്ടവൈദ്യന്മാര്‍

1.കുട്ടഞ്ചേരിമൂസ്സ്
2.പുലാമന്തോള്‍ മൂസ്സ്
3.ചീരട്ടമണ്‍ മൂസ്സ്
4.തൈക്കാട്ടുമൂസ്സ്
5.ഇളയിടത്തുതൈക്കാട്ടുമൂസ്സ്
6.വെള്ളോട്ട്മൂസ്സ്
7.ആലത്തൂര്‍ നമ്പി
8.ഒളശ്ശമൂസ്സ്

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടേ ഐതീഹ്യമാലയില്‍ അഷ്ടവൈദ്യന്മാരെക്കുറിച്ച് പ്രത്യേകം പ്രത്യേകം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
എട്ടുവീട്ടില്‍ പിള്ളമാര്‍

1. കഴക്കൂട്ടത്തു പിള്ള
2. രാമനാമഠം പിള്ള
3. ചെമ്പഴന്തിപ്പിള്ള
4. കുടമണ്‍ പിള്ള
5. വെങ്ങാനൂര്‍ പിള്ള
6. മാര്‍ത്താണ്ഡം പിള്ള
7. പള്ളിച്ചല്‍ പിള്ള
8. കൊളത്തൂര്‍ പിള്ള

തിരുവിതാം കൂറിലെ പ്രബലരായ കുടുംബക്കാരായിരുന്നു എട്ടുവീട്ടില്‍ പിള്ളമാരുടേത്. യുവാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ അപായപ്പെടുത്താനും രാജ്യത്ത് അന്തച്ഛിദ്രമുണ്ടാക്കുവാനും ഇവര്‍ ശ്രമിക്കുകയുണ്ടായി. ഭയന്നു നാടുവിടേണ്ടിവന്ന മാര്‍ത്താണ്ഡവര്‍മ്മ ഒടുവില്‍ മടങ്ങിവരുകയും എട്ടുവീട്ടില്‍ പിള്ളമാരെ മുഴുവന്‍ നിഗ്രഹിക്കുകയും അവരുടെ സ്ത്രീജനങ്ങളെ തുറയേറ്റുകയും തറവാടുകള്‍ കുളം തോണ്ടുകയും ചെയ്തു

അഷ്ടവസുക്കള്‍

1. ധരൻ
2. ധ്രുവൻ
3. സോമൻ
4. ആപൻ
5. അനലൻ
6. അനിലൻ
7. പ്രത്യൂഷൻ
8. പ്രഭാസൻ

ധര്‍മ്മ ദേവനു ദക്ഷപ്രജാപതിയുടെ മകളായ വസുവില്‍ ജനിച്ച പുത്രന്മാരായിരുന്നു അഷ്ടവസുക്കള്‍ എന്നറിയപ്പെടുന്നത്. ഒരിക്കല്‍ വസിഷ്ഠാശ്രമത്തില്‍ നിന്നും നന്ദിനി എന്ന ഗോവിനെ മോഷ്ടിച്ചതിന് വസിഷ്ഠന്‍ അവരെ ശപിക്കുകയും അങ്ങിനെ അവര്‍ മനുഷ്യ ജന്മമെടുക്കേണ്ടിവരികയും ചെയ്തു. ശാപവിവരമറിഞ്ഞ വസുക്കള്‍ മഹര്‍ഷിയോട് ശാപമോക്ഷത്തിനായി അപേക്ഷിച്ചപ്പോള്‍ മനസ്സലിഞ്ഞ മഹര്‍ഷി ഏഴുപേര്‍ക്കും മനുഷ്യകുലത്തില്‍ ജനിച്ച ഉടന്‍ ശാപമോക്ഷം കിട്ടുമെന്നും ഗോവിനെ മോഷ്ടിക്കുവാന്‍ മുന്‍ കൈ എടുത്ത ആപന്‍ എന്ന വസു ശാപം ദീര്‍ഘകാലം അനുഭവിക്കും എന്ന്‍ പറയുകയും ചെയ്തു. അപ്രകാരം ശന്തനുമഹാരാജാവ് വിവാഹം കഴിച്ച ഗംഗയുടെ പുത്രന്മാരായി അഷ്ടവസുക്കള്‍ പിറക്കുകയുണ്ടായി. പ്രസവിച്ച ഉടനേ ഗംഗ പുത്രന്മാരെ നദിയില്‍ മുക്കിക്കൊല്ലുകയും അങ്ങിനെ ഏഴുകുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട് എട്ടാമത്തെ കുഞ്ഞിനെ കൊല്ലാന്‍ നോക്കിയപ്പോള്‍ ശന്തനു തടയുകയും ചെയ്തു. ആ എട്ടാമത്തെ കുഞ്ഞ് ശാപഗ്രസ്തനായ പ്രഭാസന്‍ എന്ന വസുവിന്റെ അവതാരമായിരുന്നു. ആ കുട്ടിയാണ് ഭീഷ്മര്‍ എന്ന്‍ പിന്നീട് സുപ്രസിദ്ധനായത്..

അഷ്ടാംഗചികിത്സ

1. കായചികിത്സ
2. ബാലചികിത്സ
3. ഗ്രഹ ചികിത്സ
4. ഊര്‍ധ്വാംഗ ചികിത്സ
5. ശല്യചികിത്സ (ശസ്ത്രക്രിയാ)
6. വിഷ ചികിത്സ
7. രസായന ചികിത്സ
8. വാജീകരണ ചികിത്സ

പൌരാണിക ഭാരതം ലോകത്തിനു ‍സംഭാവനചെയ്ത ആയുര്‍വേദമെന്ന അത്ഭുത ചികിത്സാരീതിയെ സവിസ്തരം പ്രതിപാദിക്കുകയും അതിന്റെ ആധികാരികപ്രമാണമെന്നറിയപ്പെടുകയും ചെയ്യുന്ന അഷ്ടാംഗഹൃദയത്തില്‍ വിവരിക്കുന്ന എട്ട് ചികിത്സാരീതികള്‍

അഷ്ടമംഗല്യം

1. വായ്ക്കുരവ
2. കണ്ണാടി
3. കത്തിച്ച നിലവിളക്ക്
4. പൂർണകുംഭം
5. പുതുവസ്ത്രം
6. നിറനാഴി
7. മംഗലസ്ത്രീ
8. സ്വർണം

ഈ എട്ടുവസ്തുക്കളുമാണ് അഷ്ടമംഗല്യങ്ങളായി അറിയപ്പെടുന്നത്. ഹൈന്ദവ വിവാഹങ്ങളിലും മംഗളകരമായ മറ്റു ചടങ്ങുകള്‍ക്കും അഷ്ടമംഗല്യം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

അഷ്ടകഷ്ടങ്ങള്‍

1. കാമം
2. ക്രോധം
3. ലോഭം
4. മോഹം
5. മതം
6. മാത്സര്യം
7. ഡംഭം
8. അസൂയ

ലോകത്തുള്ള സകല ചരാചരങ്ങളും അഷ്ടകഷ്ടങ്ങളാല്‍ ബന്ധിതരാക്കപ്പെട്ടിരിക്കുന്നു. ഇവയെ നിയന്ത്രിക്കുക എന്നതാണ് മനുഷ്യനു മുന്നിലുള്ള വെല്ലുവിളി.

അഷ്ടബന്ധം

1. ശംഖ്
2. കടുക്ക
3. ചെഞ്ചല്യം
4. കോലരക്ക്
5. കോഴിപ്പരല്‍
6. ആറ്റുമണല്‍
7. നെല്ലിക്ക
8. പഞ്ഞി

ക്ഷേത്രവിഗ്രഹങ്ങള്‍ പീഠങ്ങളിലുറപ്പിക്കാനുപയോഗിക്കുന്ന മിശ്രിതക്കൂട്ടാണ് അഷ്ടബന്ധം

ശ്രീ.....

Thursday, October 6, 2022

സന്ധ്യാദീപം നമോസ്തുതേ

സന്ധ്യാദീപം നമോസ്തുതേ.....

കാശിരാമേശ്വരം പാണ്ടി മലയാളം
അടക്കിവാഴും ഭഗവാനേ
ഭാര്‍ഗ്ഗവക്ഷേത്രം കണികണ്ട പാവന
ഭാഗ്യ വേദാഗാമ മുത്തേ (2)
ധര്‍മ്മശാസ്താവേ ശരണം
അയ്യപ്പസ്വാമി ശരണം  (കാശിരാമേശ്വരം)

പുല്‍ക്കൊടിയും പൊന്നാലവട്ടം വീശും
പുലിയും പ്രണമിയ്ക്കും പൊൻപദാംഭോരുഹം (2)
പുത്രനായ് വന്നു നീ.....
പുത്രനായ് വന്നു നീ പന്തളഭൂപന്്‍
പുണ്യയായി ഭൂമി പൂജാര്‍ഹയായ് (കാശിരാമേശ്വരം)

ധര്‍മ്മശാസ്താവേ ശരണം
അയ്യപ്പസ്വാമി ശരണം

പത്തുമെട്ടും പടി പൊൻപടി കേറിയാല്‍
ഭക്ത്തന്റെ ലക്ഷ്യമാം പൊന്നമ്പല മല (2)
പദ്മരാഗപ്രഭാപൂരം പരത്തുമാ
പദ്മപാദം പരം ഭാഗ്യസന്ദായകം (കാശിരാമേശ്വരം)

ധര്‍മ്മശാസ്താവേ ശരണം
അയ്യപ്പസ്വാമി ശരണം (2)
അയ്യപ്പസ്വാമി ശരണം.... 

ചോറ്റാനിക്കര അമ്മയും യക്ഷിയും

ചോറ്റാനിക്കര അമ്മയും യക്ഷിയും

ചോറ്റാനിക്കരയ്ക്കടുത്തുള്ള കണ്ടാരപ്പള്ളി ഇല്ലത്തെ കാരണവരായിരുന്നു ഗുപ്തൻ നമ്പൂതിരി. വേദപണ്ഡിതനും മഹാമാന്ത്രികനുമായിരുന്നുഅദ്ദേഹം. ഒരു കഥകളിഭ്രാന്തൻ കൂടിയായിരുന്ന ഗുപ്തൻ നമ്പൂതിരി ഒരു ദിവസം വൈകീട്ട് അടുത്തുള്ള തൃപ്പൂണിത്തുറയിൽ കഥകളി കാണാൻ പോകുകയായിരുന്നു. അന്ന് ഇന്നത്തേപ്പോലെ റോഡുകളൊന്നുമുണ്ടായിരുന്നില്ല. അത്യന്തം ദുർഘടം പിടിച്ച വഴികളിലൂടെയാണ് പോകേണ്ടിയിരുന്നത്. അതിനാൽ, ചൂട്ട് കത്തിച്ചാണ് അദ്ദേഹം പുറപ്പെട്ടത്. പോകുന്ന വഴിയിൽ ഗുരുനാഥനായ കോശാപ്പിള്ളി നമ്പൂതിരിപ്പാടിനെ കണ്ട് ദേവീമാഹാത്മ്യം കൊടുക്കാനുമുണ്ടായിരുന്നു. അതിനാൽ, അദ്ദേഹത്തിന് തിരക്കിട്ട് പുറപ്പെടേണ്ടിവന്നു. അന്ന് പൗർണ്ണമിയായിരുന്നു. നടന്ന് ക്ഷീണം തോന്നിയ അദ്ദേഹം ഒരു പാലമരം കണ്ടപ്പോൾ അതിന്റെ ചുവട്ടിൽ വിശ്രമിയ്ക്കാനും വെറ്റില മുറുക്കാനും തീരുമാനിച്ചു. പെട്ടെന്ന് എവിടെനിന്നോ പാലപ്പൂവിന്റെ മണം ഒഴുകിവരാൻ തുടങ്ങി. തൊട്ടുപിന്നാലെ, അതീവസുന്ദരിയായ ഒരു സ്ത്രീ തന്റെ മുന്നിൽ വന്നുനിൽക്കുന്നതായി ഗുപ്തൻ നമ്പൂതിരിയ്ക്ക് തോന്നുകയും ചെയ്തു. മുമ്പിൽ വന്ന സ്ത്രീ താൻ വൈന്തലക്കോട്ട് വാരിയത്തെ കാമാക്ഷി വാരസ്യാരാണെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട് ഇരുവരുമൊന്നിച്ച് പല വർത്തമാനങ്ങളും പറഞ്ഞ് ഒരുപാട് ദൂരം നടന്നു. അങ്ങനെ ഗുപ്തൻ നമ്പൂതിരിയും കാമാക്ഷി വാരസ്യാരും നടന്നുനടന്ന് കോശാപ്പിള്ളി മനയുടെ മുന്നിലെത്തി. മഹാമാന്ത്രികനായ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യന്റെ വരവും കാത്ത് പൂമുഖത്തുണ്ടായിരുന്നു. ഗുപ്തൻ നമ്പൂതിരി ഉടനെത്തന്നെ അകത്തുപോയി ഗുരുനാഥനെ വണങ്ങി കൈവശമുണ്ടായിരുന്ന ദേവീമാഹാത്മ്യം അദ്ദേഹത്തിന് സമ്മാനിച്ചു. ഗ്രന്ഥം കൊടുത്തതിന് പിന്നാലെ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യനോട് ഒരു കാര്യം പറഞ്ഞു: 
വാരസ്യാരുടെ വേഷത്തിൽ കൂടെ വന്നിരിയ്ക്കുന്നത് ഒരു യക്ഷിയാണ്! ദേവീമാഹാത്മ്യഗ്രന്ഥം കൈവശമുണ്ടായിരുന്നതു കൊണ്ടാണ് ഇത്രയും നേരം യക്ഷിയുടെ ഉപദ്രവമില്ലാതിരുന്നത്. തുടർന്ന് പുറത്തുവന്ന് നോക്കുമ്പോൾ ഭീകരരൂപത്തിൽ യക്ഷി മുന്നിൽ നിൽക്കുന്നത് ഗുപ്തൻ നമ്പൂതിരി കണ്ടു. ഏറെ ഭയപ്പെട്ട അദ്ദേഹം ഗുരുവിന്റെ കാലിൽ വീണ് കരഞ്ഞു. കോശാപ്പിള്ളി നമ്പൂതിരി തന്റെ കൈവശമുണ്ടായിരുന്ന 12 മാന്ത്രികക്കല്ലുകൾ ശിഷ്യന് സമ്മാനിച്ചശേഷം ഇങ്ങനെ പറഞ്ഞു: 'ഇനി സാക്ഷാൽ ചോറ്റാനിക്കരയമ്മയ്ക്ക് മാത്രമേ നിന്നെ രക്ഷിയ്ക്കാനാകൂ. നേരേ ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുക. കഥകളി കാണാൻ പോകണ്ട. യക്ഷി അടുത്തെത്തുമ്പോൾ ഈ കല്ലുകൾ എടുത്ത് പുറകിലേയ്ക്കെറിയുക. അപ്പോൾ യക്ഷി സ്ഥലം വിടും.' തുടർന്ന് ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് ഓടാൻ തുടങ്ങി. പിന്നാലെ യക്ഷിയുമുണ്ട്. കല്ലുകൾ പന്ത്രണ്ടും ചോറ്റാനിക്കരയെത്തും മുമ്പേ തീർന്നു. എന്നാൽ, അധികം കഴിയും മുമ്പുതന്നെ ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിന്റെ തെക്കേ നടയിലെത്തി. അപ്പോൾ സമയം ഏഴരവെളുപ്പ് കഴിഞ്ഞിരുന്നതിനാൽ, ക്ഷേത്രനട തുറന്നിരുന്നു. നിർമ്മാല്യവും അഭിഷേകവും മലർ നിവേദ്യവും കഴിഞ്ഞ സമയമായിരുന്നു അത്. കൈവശമുണ്ടായിരുന്ന തോർത്ത് പുറത്തെറിഞ്ഞ് ക്ഷേത്രത്തിലേയ്ക്ക് കടക്കാൻ നോക്കിയ ഗുപ്തൻ നമ്പൂതിരിയെ യക്ഷി പിടിച്ചുവലിയ്ക്കാൻ ശ്രമിച്ചു. അപ്പോൾ, ശ്രീലകത്തുനിന്ന് ചോറ്റാനിക്കരയമ്മ ഇറങ്ങിവന്ന് തന്റെ കയ്യിലെ വാളെടുത്ത് യക്ഷിയുടെ തലവെട്ടി തല തെക്കേക്കുളത്തിലെറിഞ്ഞു. ആ കുളം ഇന്നും 'രക്തക്കുളം' എന്നറിയപ്പെടുന്നു. ദേവിയുടെ ഉടയാടയിൽ ചോരപ്പാടുകൾ കണ്ട അന്നത്തെ മേൽശാന്തി, അയനിക്കാട്ട് നരസിംഹൻ നമ്പൂതിരി, ഉടയാട മാറ്റി വീണ്ടും അഭിഷേകം നടത്തി. ഇതിന്റെ സ്മരണയ്ക്ക് ഇന്നും ചോറ്റാനിക്കരയിൽ രാവിലെ അഭിഷേകവും നിവേദ്യവും കഴിഞ്ഞ് വീണ്ടും അഭിഷേകം നടത്തുന്നു. ദേവിയുടെ കൈകൊണ്ട് മോക്ഷം കിട്ടിയ യക്ഷി ഒരു ഉപദേവതയായി ക്ഷേത്രത്തിൽ കുടികൊള്ളുന്നു.

ശ്രീ സരസ്വതീ അഷ്ടോത്തര ശത നാമാവലി

ശ്രീ സരസ്വതീ അഷ്ടോത്തര ശത നാമാവലി
🌹🌷🌹🌸🌹🌸🌹💮🌹🌺🌹🌸

ഓം ശ്രീ സരസ്വത്യൈ നമഃ
ഓം മഹാഭദ്രായൈ നമഃ
ഓം മഹാമായായൈ നമഃ
ഓം വരപ്രദായൈ നമഃ
ഓം ശ്രീപ്രദായൈ നമഃ
ഓം പദ്മനിലയായൈ നമഃ
ഓം പദ്മാക്ഷ്യൈ നമഃ
ഓം പദ്മവക്ത്രികായൈ നമഃ
ഓം ശിവാനുജായൈ നമഃ
ഓം പുസ്തകഹസ്തായൈ നമഃ (10)

ഓം ജ്ഞാനമുദ്രായൈ നമഃ
ഓം രമായൈ നമഃ
ഓം കാമരൂപായൈ നമഃ
ഓം മഹാവിദ്യായൈ നമഃ
ഓം മഹാപാതക നാശിന്യൈ നമഃ
ഓം മഹാശ്രയായൈ നമഃ
ഓം മാലിന്യൈ നമഃ
ഓം മഹാഭോഗായൈ നമഃ
ഓം മഹാഭുജായൈ നമഃ
ഓം മഹാഭാഗായൈ നമഃ (20)

ഓം മഹോത്സാഹായൈ നമഃ
ഓം ദിവ്യാംഗായൈ നമഃ
ഓം സുരവംദിതായൈ നമഃ
ഓം മഹാകാല്യൈ നമഃ
ഓം മഹാപാശായൈ നമഃ
ഓം മഹാകാരായൈ നമഃ
ഓം മഹാംകുശായൈ നമഃ
ഓം സീതായൈ നമഃ
ഓം വിമലായൈ നമഃ
ഓം വിശ്വായൈ നമഃ (30)

ഓം വിദ്യുന്മാലായൈ നമഃ
ഓം വൈഷ്ണവ്യൈ നമഃ
ഓം ചംദ്രികായൈ നമഃ
ഓം ചംദ്രലേഖാവിഭൂഷിതായൈ നമഃ
ഓം മഹാഫലായൈ നമഃ
ഓം സാവിത്ര്യൈ നമഃ
ഓം സുരസായൈ നമഃ
ഓം ദേവ്യൈ നമഃ
ഓം ദിവ്യാലംകാര ഭൂഷിതായൈ നമഃ
ഓം വാഗ്ദേവ്യൈ നമഃ (40)

ഓം വസുധായൈ നമഃ
ഓം തീവ്രായൈ നമഃ
ഓം മഹാഭദ്രായൈ നമഃ
ഓം മഹാബലായൈ നമഃ
ഓം ഭോഗദായൈ നമഃ
ഓം ഭാരത്യൈ നമഃ
ഓം ഭാമായൈ നമഃ
ഓം ഗോമത്യൈ നമഃ
ഓം ജടിലായൈ നമഃ
ഓം വിംധ്യാവാസായൈ നമഃ (50)

ഓം ചംഡികായൈ നമഃ
ഓം സുഭദ്രായൈ നമഃ
ഓം സുരപൂജിതായൈ നമഃ
ഓം വിനിദ്രായൈ നമഃ
ഓം വൈഷ്ണവ്യൈ നമഃ
ഓം ബ്രാഹ്മ്യൈ നമഃ
ഓം ബ്രഹ്മജ്ഞാനൈകസാധനായൈ നമഃ
ഓം സൌദാമിന്യൈ നമഃ
ഓം സുധാമൂര്തയേ നമഃ
ഓം സുവീണായൈ നമഃ (60)

ഓം സുവാസിന്യൈ നമഃ
ഓം വിദ്യാരൂപായൈ നമഃ
ഓം ബ്രഹ്മജായായൈ നമഃ
ഓം വിശാലായൈ നമഃ
ഓം പദ്മലോചനായൈ നമഃ
ഓം ശുംഭാസുര പ്രമഥിന്യൈ നമഃ
ഓം ധൂമ്രലോചന മര്ദിന്യൈ നമഃ
ഓം സര്വാത്മികായൈ നമഃ
ഓം ത്രയീമൂര്ത്യൈ നമഃ
ഓം ശുഭദായൈ നമഃ (70)

ഓം ശാസ്ത്രരൂപിണ്യൈ നമഃ
ഓം സര്വദേവസ്തുതായൈ നമഃ
ഓം സൌമ്യായൈ നമഃ
ഓം സുരാസുര നമസ്കൃതായൈ നമഃ
ഓം രക്തബീജ നിഹംത്ര്യൈ നമഃ
ഓം ചാമുംഡായൈ നമഃ
ഓം മുംഡകാംബികായൈ നമഃ
ഓം കാലരാത്ര്യൈ നമഃ
ഓം പ്രഹരണായൈ നമഃ
ഓം കലാധാരായൈ നമഃ (80)

ഓം നിരംജനായൈ നമഃ
ഓം വരാരോഹായൈ നമഃ
ഓം വാഗ്ദേവ്യൈ നമഃ
ഓം വാരാഹ്യൈ നമഃ
ഓം വാരിജാസനായൈ നമഃ
ഓം ചിത്രാംബരായൈ നമഃ
ഓം ചിത്രഗംധായൈ നമഃ
ഓം ചിത്രമാല്യ വിഭൂഷിതായൈ നമഃ
ഓം കാംതായൈ നമഃ
ഓം കാമപ്രദായൈ നമഃ (90)

ഓം വംദ്യായൈ നമഃ
ഓം രൂപസൌഭാഗ്യദായിന്യൈ നമഃ
ഓം ശ്വേതാനനായൈ നമഃ
ഓം രക്ത മധ്യായൈ നമഃ
ഓം ദ്വിഭുജായൈ നമഃ
ഓം സുരപൂജിതായൈ നമഃ
ഓം നിരംജനായൈ നമഃ
ഓം നീലജംഘായൈ നമഃ
ഓം ചതുര്വര്ഗഫലപ്രദായൈ നമഃ
ഓം ചതുരാനന സാമ്രാജ്ജ്യൈ നമഃ (100)

ഓം ബ്രഹ്മവിഷ്ണു ശിവാത്മികായൈ നമഃ
ഓം ഹംസാസനായൈ നമഃ
ഓം മഹാവിദ്യായൈ നമഃ
ഓം മംത്രവിദ്യായൈ നമഃ
ഓം സരസ്വത്യൈ നമഃ
ഓം മഹാസരസ്വത്യൈ നമഃ
ഓം വിദ്യായൈ നമഃ
ഓം ജ്ഞാനൈകതത്പരായൈ നമഃ (108)

Wednesday, October 5, 2022

ക്ഷേത്രദര്‍ശനം

ക്ഷേത്രദര്‍ശനം....
ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില്‍ ക്ഷേത്രദര്‍ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ശ്രീ കോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദിക്ഷിണവഴി പുറം മതില്‍ ഇതാണ് ക്ഷേത്രത്തിലെ രീതി.

കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ മതില്‍കെട്ടിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

പുല, വാലായ്മ എന്നീ അശുദ്ധികള്‍ ഉള്ളവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര്‍ പ്രവേശിക്കരുത്.

സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്‌വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന്‍ മാരെ ദര്ശിപ്പിക്കാവൂ.

ചെരുപ്പ് തലപ്പാവ് എന്നിവധരിച്ചു ക്ഷേത്രദര്‍ശനം അരുത്. സ്ത്രീകള്‍ പൂര്‍ണ്ണ വസ്ത്ര ധാരിണികളായിരിക്കണം.

മംഗല്യം ചാര്‍ത്തികഴിഞ്ഞ വധുവരന്മാര്‍ ചുറ്റമ്പലത്തില്‍ കടന്നു ദേവദര്‍ശനം നടത്തരുത്.

പുറം മതില്‍ കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടത്.

ക്ഷേതങ്ങളിലെ ബലിക്കല്ല്കളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല.ഇവ പാര്‍ഷദന്മാര്‍ എന്നറിയപ്പെടുന്നു.

ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവക്കു പ്രദിക്ഷിണം ആയിവേണം പോകാന്‍.

തിരുനടയില്‍ പ്രവേശിച്ചാല്‍ നമസ്ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം.

തൊഴുമ്പോള്‍ താമരമൊട്ടുപോലെ വിരലിന്‍റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം തോഴന്‍.

കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപിടിച്ചും ഹൃദയഭാഗത്ത് ചേര്ത്തുവച്ചും തൊഴാം.

ശിവമൂര്‍ത്തികള്‍ക്ക് ഇടതുവശവും വൈഷ്ണവമൂര്‍ത്തികള്‍ക്ക് വലതുവശവും എന്നാണ് ആചാരം.ദേവന്‍റെ നേര്‍ക്കുനിന്നു തൊഴരുത്.

ഗണപതി ക്ഷേത്രത്തില്‍ ഏത്തം ഇടണം.36, 24, 16, 12, 7, 5, 3 ഇതില്‍ ഏതെങ്കിലും തവണ ഏത്തമിടാം, അതിനുശേഷം ഞൊട്ടയുടെ ശബ്ദം കേള്‍പ്പിക്കുന്നത് ഗണപതിക്ക്‌ പ്രിയങ്കരമാണ്.

തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം....

സന്ധ്യാദീപം



*ॐ തിരുവൈക്കത്തപ്പന്‍ ॐ*  
▬▬▬▬▬▬▬▬▬▬▬▬▬▬

🌸✨🌸✨🌸✨🌸✨🌸✨🌸
വൈക്കത്തമരും പരമശിവന്റെ 
തിരുവുടലഴകൊടു കാണാകേണം 
ഫണിഗണമണിയും ഗംഗാധരനുടെ 
കോമളരൂപം കാണാകേണം 
🌸✨🌸✨🌸✨🌸✨🌸✨🌸
കൊന്നപുതുമലർ ചാർത്തീടുന്നൊരു 
തിങ്കൾജടമുടി കാണാകേണം 
പഞ്ചമി ചന്ദ്രനെ വെന്നീടുന്നൊരു 
നെറ്റിത്തടവും കാണാകേണം 
🌸✨🌸✨🌸✨🌸✨🌸✨🌸
പുരികക്കൊടിയും തിരുമിഴിയും ശിവ -
തിരുനാസികയും കാണാകേണം 
കുണ്ഡലശോഭകൾ മന്ദസ്മിതവും 
സുന്ദരരൂപം കാണാകേണം 
🌸✨🌸✨🌸✨🌸✨🌸✨🌸
പുഞ്ചിരിപുതുമലർ തൂകിടുന്നൊരു 
ദന്ദവിലാസം കാണാകേണം 
വട്ടത്തിങ്കളെ വെന്നീടുന്നൊരു 
തിരുമുഖമൻപൊടു കാണാകേണം 
🌸✨🌸✨🌸✨🌸✨🌸✨🌸
നീലമതാകിനി  കണ്ഠമതില്‍ ചില 
മാലകൾ ചാർത്തി കാണാകേണം 
തൃക്കൈകളിലുള്ളായുധ ജാലം 
അത്ഭുതമോടെ കാണാകേണം
🌸✨🌸✨🌸✨🌸✨🌸✨🌸
അരയാലിലയോടെതിർപൊരുതീടും
തിരുവുദരം മമ കാണാകേണം 
തിരുവരതന്നിൽ ചാർത്തീടുന്നൊരു 
തോലുടയാട കാണാകേണം  
🌸✨🌸✨🌸✨🌸✨🌸✨🌸
നേർത്തപുലിതുകല്‍ചാർത്തീടുന്നൊരു 
ചീർത്തൊരു ജഘനം കാണാകേണം 
പൊന്‍സ്‌തംഭത്തോടൊത്തു തിമർത്തൊരു 
തൃത്തുട രണ്ടും കാണാകേണം 
🌸✨🌸✨🌸✨🌸✨🌸✨🌸
തൃത്തുട തന്നിൽ വസിച്ചരുളിടും 
ശ്രീപാർവതിയെ കാണാകേണം 
അത്ഭുതമായ മുഴങ്കാലെന്നുടെ 
ചിത്തേ നിത്യം തോന്നീടേണം 
🌸✨🌸✨🌸✨🌸✨🌸✨🌸
കൈതമലർക്കുല കൈതൊഴുതീടും 
ചാരു കണങ്കാൽ കാണാകേണം 
പാരിടമൊക്കെ പാലിച്ചീടും 
പാദാംബുജവും കാണാകേണം 
🌸✨🌸✨🌸✨🌸✨🌸✨🌸
ഉള്ളംകുളിരും കല്യാണാശ്രീ -
യുള്ളം കാലിണ കാണാകേണം 
തിരുമുടിതൊട്ടപദതളിരോളം 
തിരുവുടൽ കണ്ടു കാണാകേണം 
🌸✨🌸✨🌸✨🌸✨🌸✨🌸
തിരുവൈക്കത്തു വസിച്ചരുളീടും
ഗൗരി ശംഭോ !കാണാകേണം !
ശ്രീകൈലാസത്തിൽ വസിച്ചരുളീടും
ശിവ ശിവ ശംഭോ !കാണാകേണം
🌸✨🌸✨🌸✨🌸✨🌸✨🌸

🎀✿═══❁★☬ॐ☬★❁═══✿🎀       സന്ധ്യാദീപം നമോസ്തുതേ... 🙏

തുളസി ചെടിക്ക് ജലം നല്‍മ്പോള്‍ ഈ ദിവസം അരുത്: ദാരിദ്ര്യം വിട്ടുമാറില്ല

*തുളസി ചെടിക്ക് ജലം നല്‍മ്പോള്‍ ഈ ദിവസം അരുത്: ദാരിദ്ര്യം വിട്ടുമാറില്ല*

തുളസി ചെടി വീട്ടില്‍ എല്ലാവരും നടുന്നതാണ്. എന്നാല്‍ ഇതിന് വാസ്തുവുമായി ബന്ധമുണ്ടോ എന്നത് പലര്‍ക്കും സംശയമാണ്. ഹിന്ദുവിശ്വാസ പ്രകാരം തുളസി ചെടിക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ലക്ഷ്മി ദേവിയുടെ പര്യായമായാണ് തുളസി എല്ലാവരും കണക്കാക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ വരെ അകറ്റുന്നതിന് തുളസി ചെടി സഹായിക്കുന്നുണ്ട്. തുളസി ചെടിയെ ലക്ഷ്മി ദേവിയുടെ രൂപത്തില്‍ ആരാധിക്കുകയും തുളസിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഉടന്‍ തന്നെ പരിഹരിക്കുകയും വേണം. വാസ്തുവിലും ജ്യോതിഷത്തിലും തുളസിക്കുള്ള പ്രാധാന്യം വളരെ വലുത് തന്നെയാണ്.

നിങ്ങളുടെ വീട്ടില്‍ തുളസി ചെടി ഉണ്ടോ, ഇല്ലെങ്കില്‍ തുളസി ചെടി നടുന്നതിന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ നടുന്നതിന് അനുയോജ്യമായ സമയം ഏതാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇത് കൂടാതെ തുളസിക്ക് ജലം അര്‍പ്പിക്കുമ്പോഴും നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങള്‍ ഒരു തുളസി ചെടി വീട്ടില്‍ കൊണ്ടുവന്ന് കന്നി മാസത്തില്‍ നട്ടാല്‍ ലക്ഷ്മി ദേവിയും വീട്ടില്‍ ഐശ്വര്യവുമായി പടി കയറി വരും എന്നാണ് വിശ്വാസം. വാസ്തുപ്രകാരം എന്തൊക്കെയാണ് നിങ്ങളില്‍ തുളസി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

തുളസി ചെടി നടുമ്പോള്‍ ശ്രദ്ധിക്കാന്‍ തുളസി ചെടി നടുമ്പോള്‍ തിരുവെഴുത്തുകള്‍ അനുസരിച്ച് ഏതെങ്കിലും വ്യാഴാഴ്ച ഇത് നടുന്നതിന് ശ്രദ്ധിക്കണം. കാരണം ലക്ഷ്മി ദേവി മഹാവിഷ്ണുവിന്റെ ഭാര്യയാണ്. മഹാവിഷ്ണുവിന് പ്രിയപ്പെട്ട ദിവസമാണ് വ്യാഴാഴ്ച. അതുകൊണ്ട് തന്നെ തുളസിയും ഭഗവാന് പ്രിയപ്പെട്ടതാണ്. ഇത് കൂടാതെ തുളസി നടുമ്പോള്‍ ദിക്കും വളരെയധികം ശ്രദ്ധിക്കണം. വീടിന്റ വടക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ദിക്കില്‍ വേണം തുളസി ചെടി നടുന്നതിന്. കാരണം ഈ ദിക്കിലാണ് കുടുംബ ദേവതകള്‍ കുടികൊള്ളുന്നത് എന്നാണ് വിശ്വാസം.

തുളസി ചെടി നടുമ്പോള്‍ ശ്രദ്ധിക്കാന്‍ വീടിന്റെ ബാല്‍ക്കണിയില്‍ തുളസി ചെടി നടാവുന്നതാണ്. ഇത് കൂടാതെ ജനാലയുടെ അരികിലും തുളസി ചെടി നടാവുന്നതാണ്. പക്ഷേ നടുമ്പോള്‍ വാസ്തുപ്രകാരം നടുന്നതിന് ശ്രദ്ധിക്കണം. തെക്ക് ദിശയില്‍ ഒരു കാരണവശാലും തുളസി ചെടി നടാന്‍ പാടില്ല. കാരണം ഇത് പിതൃക്കള്‍ക്കുള്ള ദിക്കായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല ഈ ദിശയില്‍ തുളസി ചെടി നടുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാക്കും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് തുളസി നടുന്നതിന് അനുയോജ്യമായതാണ്. ഇത് കൂടാതെ തുളസി ചെടി നട്ടതിന് അരികത്തായി മാലിന്യം സൂക്ഷിക്കുന്നതോ അല്ലെങ്കില്‍ ചെരിപ്പ് വെക്കുന്നതോ സൂക്ഷിച്ച് വേണം. ഇത് ദോഷം നല്‍കുന്നു.

തുളസി ചെടി നടുമ്പോള്‍ ശ്രദ്ധിക്കാന്‍ തുളസി ചെടി മണ്ണില്‍ നടാന്‍ സാധിക്കാത്തവരെങ്കില്‍ നിങ്ങള്‍ക്ക് ഇത് മണ്‍പാത്രത്തില്‍ നട്ട് സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ ഒരു കാരണശാലും പ്ലാസ്റ്റിക് പാത്രത്തില്‍ നടരുത് എന്നത് ശ്രദ്ധിക്കണം. കഴിയുമെങ്കില്‍ ഒരു തുളസി പാത്രത്തില്‍ ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്ത് കൃഷ്ണഭഗവാന്റെ പേരെഴുതി സൂക്ഷിക്കാവുന്നതാണ്. തുളസി ചെടിയെ എപ്പോഴും ബുധന്‍ ഗ്രഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ഗ്രഹം ശ്രീകൃഷ്ണന്റെ രൂപമായി കണക്കാക്കപ്പെടുന്നു എന്നാണ് വിശ്വാസം. ഇതിലൂടെ നിങ്ങള്‍ക്ക് ഐശ്വര്യവും സ്‌നേഹവും സന്തോഷവും കുടുംബത്തില്‍ നിലനില്‍ക്കുന്നു.

തുളസി ചെടി നടുമ്പോള്‍ ശ്രദ്ധിക്കാന്‍ പതിവായി തുളസിയെ പൂജിക്കുന്നതും ജലം അര്‍പ്പിക്കുന്നതും നല്ലതാണ്. എന്നാല്‍ വൈകുന്നേരങ്ങളില്‍ ഒരു കാരണവശാലും തുളസി പിച്ചിയെടുക്കുകയോ തൊടുകയോ ചെയ്യരുത്. കാരണം ഇത് നെഗറ്റീവ് ഊര്‍ജ്ജം ഉണ്ടാക്കുന്നു. എന്ന് മാത്രമല്ല ഏകാദശി, ഞായര്‍, ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം എന്നീ ദിവസങ്ങളിലും തുളസിയില്‍ തൊടരുത്. കൂടാതെ ഞായറാഴ്ച ദിനങ്ങളില്‍ തുളസിക്ക് ജലം അര്‍പ്പിക്കാനും പാടില്ല. തുളസി ലക്ഷ്മി ദേവിയുടെ അവതാരമായതുകൊണ്ട് തന്നെ പാലഭിഷേകവും നടത്താവുന്നതാണ്. ഇത് നിങ്ങളില്‍ ദൗര്‍ഭാഗ്യങ്ങളെ ഇല്ലാതാക്കും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല തുളസി സൂക്ഷിക്കുമ്പോള്‍ പൂജാമുറിയിലോ അതിന് ജനലരികിലോ ആയി സൂക്ഷിക്കാവുന്നതാണ്.

തുളസി ചെടി നടുമ്പോള്‍ ശ്രദ്ധിക്കാന്‍ തുളസിയെ പ്രദക്ഷിണം വെക്കുന്നതും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. എല്ലാ ദിവസവും മൂന്ന് തവണയെങ്കിലും പ്രദക്ഷിണം വെക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ജലം അര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ ആദ്യം സൂര്യന് ജലം അര്‍പ്പിച്ചതിന് ശേഷം മാത്രം തുളസിക്ക് ജലം അര്‍പ്പിക്കണം. നിങ്ങള്‍ തുളസിക്ക് ജലം അര്‍പ്പിക്കുമ്പോള്‍ ജപിക്കേണ്ട മന്ത്രമുണ്ട്

'മഹാപ്രസാദ് ജനനി, സര്‍വ സൗഭാഗ്യവര്‍ദ്ധിനി അധിക വ്യാധി ഹരേ നിത്യം, തുളസി ത്വം നമോസ്തുതേ.'ഈ മന്ത്രം ജപിച്ച് 15 ദിവസം വരെ ഭഗവാന്‍ ശ്രീകൃഷ്ണ വിഗ്രഹത്തിന് അടുത്ത് തുളസി സൂക്ഷിക്കാവുന്നതാണ്. ഇല ഉണങ്ങിയത് നിങ്ങള്‍ക്ക് പ്രസാദമായി ഉപയോഗിക്കാവുന്നതാണ്.

തുളസി ചെടി നടുമ്പോള്‍ ശ്രദ്ധിക്കാന്‍ ബുധന്റെ ദോഷങ്ങളേയും ചൊവ്വാദോഷത്തേയും ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. തുളസിക്ക് ജലം അര്‍പ്പിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വീട്ടില്‍ എപ്പോഴും 1, 3, 5, അല്ലെങ്കില്‍ 7 തുളസി ചെടികള്‍ ഉണ്ടായിരിക്കണം. 2, 4, 6 ഈ സംഖ്യകളില്‍ തുളസി ചെടി വീട്ടില്‍ നടരുത്.തുളസി ചെടികള്‍ ഒരിക്കലും വൃത്തിയില്ലാത്ത കൈകള്‍ കൊണ്ടോ അഴുക്ക് പുരണ്ട കൈകള്‍ കൊണ്ടോ തൊടരുത്. ഇങ്ങനെ ചെയ്താല്‍ ലക്ഷ്മി ദേവി കോപിക്കും എന്നാണ് വിശ്വാസം.

Total Pageviews