HOME

ATHACHAMAYAM

MY SITES

FESTIVAL

PHOTOS

VIDEOS

Monday, October 10, 2022

വീട്ടില്‍ പാരിജാതം നട്ടാല്‍

വീട്ടില്‍ പാരിജാതം നട്ടാല്‍....

ഹിന്ദു പുരാണങ്ങളില്‍ പൂക്കള്‍ക്കും വൃക്ഷങ്ങള്‍ക്കുമെല്ലാം പ്രത്യേക സ്ഥാനങ്ങളുണ്ട്.
അത്തരത്തില്‍ ഏറെ പ്രത്യേകതയുള്ള ഒന്നാണ് പാരിജാതം.
വീട്ടില്‍ പാരിജാതം നട്ടുപിടിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു.
തുളസിയുടെ അതേ പുണ്യം തന്നെ നിങ്ങള്‍ക്ക് പാരിജാതത്തിലൂടെയും ലഭിക്കും.
 അതിന്റെ സ്പര്‍ശനം തന്നെ ഒരു വ്യക്തിയുടെ ക്ഷീണം ഇല്ലാതാക്കുന്നു.
ഈ വൃക്ഷം ഔഷധ ഗുണങ്ങള്‍കൊണ്ടും സമ്പന്നമാണ്. വാസ്തുദോഷം പരിഹരിക്കാനും വീട്ടില്‍ ഐശ്വര്യം വരാനും പാരിജാത വൃക്ഷം സഹായകമാണ്.

വാസ്തവത്തില്‍ പാരിജാത വൃക്ഷം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് വന്നതാണ്.
 പാലാഴി മദനത്തിനിടെ ലഭിച്ച ഒരു ദിവ്യവൃക്ഷമാണ് ഇതെന്ന് പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു.
 ശ്രീരാമന്റെയും സീതാദേവിയുടെയും വനവാസ കാലത്തെ ഓര്‍മ്മകളും ഈ മരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
 വനവാസ നാളുകളില്‍ സീതാദേവി ഈ മരത്തിലെ പൂക്കള്‍ പെറുക്കിയെടുത്ത് മാല കോര്‍ക്കുകയും അത് അണിയുകയും ചെയ്തിരുന്നു.
 ലക്ഷ്മീദേവിയേയും അവരുടെ അവതാരങ്ങളായ സീതാദേവിയേയും രുക്മണിയേയും പാരിജാത പുഷ്പങ്ങള്‍ കൊണ്ട് പൂജിച്ചാല്‍ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുമെന്ന് പറയപ്പെടുന്നു.

ഐതിഹ്യമനുസരിച്ച്, പാരിജാതം പാലാഴി മദനത്തിനിടയില്‍ ഉത്ഭവിച്ചതാണ്.
ഇന്ദ്രന്‍ സ്വര്‍ഗത്തിലെ തന്റെ തോട്ടത്തില്‍ ഈ ചെടി നട്ടുപിടിപ്പിച്ചിരുന്നു.
ഒരിക്കല്‍ ശ്രീകൃഷ്ണനും രുക്മിണി ദേവിയും ഒരുമിച്ചിരിക്കുമ്പോള്‍ നാരദമുനി അവിടെ വന്ന് ശ്രീകൃഷ്ണനു പാരിജാതമാല സമ്മാനിച്ചതായി ഒരു കഥയുമുണ്ട്.
 ശ്രീകൃഷ്ണന്‍ ആ മാല രുക്മണിക്ക് നല്‍കി.
 പാരിജാതത്തിന്റെ പൂക്കള്‍ രാത്രിയില്‍ മാത്രമേ വിരിയുകയുള്ളൂവെന്ന് ഒരിക്കല്‍ ഇന്ദ്രന്റെ ശാപമേറ്റിട്ടുണ്ട്.
 അതുകൊണ്ടാണ് സൂര്യോദയത്തിന് മുമ്പ് പാരിജാത പൂക്കള്‍ പൊഴിയുന്നത്.

നിലത്ത് വീണ പൂക്കള്‍ പൂജയില്‍ ഉപയോഗിക്കാറില്ല. എന്നാല്‍ പാരിജാത പൂക്കളുടെ കാര്യം അങ്ങനെയല്ല. നിലത്ത് വീണ പാരിജാത പുഷ്പങ്ങള്‍ ആരാധനയ്ക്ക് ഉപയോഗിക്കുന്നു.

പാരിജാത മരത്തില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ചെടി വീടിന്റെ മുറ്റത്ത് നട്ടുപിടിപ്പിച്ചാല്‍, വീടിന്റെ വാസ്തു ദോഷം നീങ്ങുകയും കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും വരികയും ചെയ്യും.
 നെഗറ്റീവ് എനര്‍ജികള്‍ വീട്ടില്‍ നിന്ന് അകന്നുനില്‍ക്കുകയും കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ജ്യോതിഷ പ്രകാരം വീട്ടില്‍ പാരിജാത ചെടി നട്ടാല്‍ കുടുംബത്തിലെ ശത്രുത ഇല്ലാതാകുമെന്ന് കരുതപ്പെടുന്നു. ഇതുമൂലം രോഗങ്ങള്‍ ഇല്ലാതാകുകയും കുടുംബാംഗങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാവുകയും ചെയ്യും.
ഇത് മാനസിക പിരിമുറുക്കം ഇല്ലാതാക്കുകയും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പാരിജാത ചെടിയില്‍ വെളുത്ത നിറത്തിലുള്ള പൂക്കള്‍ ഉണ്ടാകുന്നു. അതിന്റെ സുഗന്ധം വീടുമുഴുവന്‍ വ്യാപിക്കുന്നു.
ഈ പുഷ്പം ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതായി പറയപ്പെടുന്നു.
അതിനാല്‍ വീട്ടിലെ പൂജാമുറിയില്‍ ലക്ഷ്മി ദേവിയുടെ ഫോട്ടോയില്‍ പാരിജാത പുഷ്പം സമര്‍പ്പിക്കണം.

ആരാധനയ്ക്ക് മാത്രമല്ല, ആരോഗ്യത്തിനും പാരിജാതം വളരെ പ്രയോജനകരമാണ്.
 പാരിജാതത്തിന്റെ ഇലയും തൊലിയും കഴിക്കുന്നതും പ്രതിരോധ ശേഷിക്ക് ഗുണം ചെയ്യും.
ആയുര്‍വേദം അനുസരിച്ച്, പാരിജാതത്തിന്റെ 15-20 പൂക്കളോ അല്ലെങ്കില്‍ അതിന്റെ നീരോ കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു.
 ഇതുകൂടാതെ, ഇതിന്റെ പൂക്കളുടെ സുഗന്ധം നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പറയപ്പെടുന്നു.
 പാരിജാതത്തിന്റെ ഇലയും തൊലിയും തിളപ്പിച്ച് കഴിക്കുന്നത് ജലദോഷത്തിനും പനിക്കും ആശ്വാസം നല്‍കും.
 ആമാശയ സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് പല രോഗങ്ങളിലും പാരിജാതം ഗുണം ചെയ്യും.

No comments:

Total Pageviews