സൗന്ദര്യലഹരീ സ്തോസ്ത്രം (തുടർച്ച )
ശ്ലോകം നമ്പർ 2
തനീയാംസം പാംസും തവ ചരണപങ്കേ
........ രുഹ ഭവം
വിരിഞ്ചിസ്സഞ്ചിന്വൻ വിരചയതി ലോകാന
. . വികലം
വഹത്യേനം ശൗരി :കഥമപി സഹസ്രേണ
ശിരസാം
ഹരസ്സംക്ഷുദൈന്യം ഭജതി ഭസിതോ -
ദ്ധൂളനവിധിം.
തനീയാംസം പാംസും :അതിസൂക്ഷ്മമായ
. പൊടിക്കൂട്ടത്തെ
തവചരണപങ്കേരൂഹം
വിരിഞ്ചി : നിതിരുവടിയുടെ പാദ
. പദ്മങ്ങളിൽ നിന്നുണ്ടാ
യ ബ്രഹ്‌മാവ്
സഞ്ചിന്വൻ വിരചയതി =സമ്പാദിച്ചിട്ടു സൃഷ്ടി
. ....... . ക്കുന്നു.
ലോകാൻ =ഈ പ്രപഞ്ചത്തെ
അവികലം വഹതി =ഒന്നോടൊന്നു ചേരാ
. തെ വിസ്താരമായി ര
ക്ഷിക്കുന്നു
ഏനം... =ഈ പ്രപഞ്ചരൂപമായ 14ലോകങ്ങ
ളേയും
ശൗരി :കഥമപി =വിഷ്ണു, ശ്രമപ്പെട്ടു
സഹസ്രേണ ശിരസാം =1000ശിരസ്സു്കളെ
കൊണ്ടും
ഹര :സംക്ഷുദ്യ =രുദ്രൻ, നല്ലവണ്ണം മർദ്ദിച്ചിട്ടു
ഏനം =ഈ പ്രപഞ്ചനാത്മക മായ പാദധൂളി
. . . .. . ... യെ
ഭജതി = ഭജിക്കുന്നു
ഭസിതോദധൂളന വിധിം =ഭസ്മധാരണാനു
. . .... ഷ്ഠാനത്തെ
അല്ലയോ ലോകമാതാവായ ദേവീ !
ബ്രഹ്‌മാവ് നിന്തിരുവടിയുടെ പാദപദ്മങ്ങ
ളിൽ നിന്നുണ്ടായ അതിസൂക്ഷ്മങ്ങളായ ധൂളിയെ സമ്പാദിച്ചിട്ടു അതുകൊണ്ട് 14
ലോകങ്ങളെയും ഒന്നോടൊന്നു ചേരാതെ
വിശാലമായും പ്രളയം വരെ നശിക്കാത്ത
തായും സൃഷ്ടിക്കുന്നു. വിഷ്‌ണുഭഗവാൻ ആ
പാദധൂളി വികാരമായ 14ലോകങ്ങളെയും
ആദി ശേഷ രൂപിയായി
അതായത് ശിം ശൂമാര രൂപിയായി ഭൂമി മുതൽ മുകളിലുള്ള 7ലോകങ്ങളെയും ആദി
ശേഷരൂപിയായി അതലാദിതാഴെയുള്ള 7ലോകങ്ങളെയും 1000ശിരസ്സുകളെക്കൊ
ണ്ടും വളരെ ശ്രമപ്പെട്ടു വഹിച്ചു രക്ഷിക്കുന്നു. സംഹാരരുദ്രൻ ആകട്ടെ ഈ പ്രപഞ്ചത്തെ സംഹരിച്ചു നല്ലവണ്ണം പൊടിയാക്കി ഭസ്മ
ധാരണ വിധിയെ അനുഷ്ഠിക്കുന്നു
ബ്രഹ്‌മാവിഷ്‌ണുരുദ്രന്മാർ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാര
ങ്ങളെ ചെയ്യുന്നത് ശ്രീമഹാദേവിയുടെ
പാദധൂളി മഹിമ കൊണ്ടാണ് എന്നു സാരം
ഈ ശ്ലോകം യന്ത്രം, നിവേദ്യം സഹിതം ദിവസം 1000ഉരു വീതം 55ദിവസം
സാധന ചെയ്‌താൽ സർവ്വലോകവശ്യം, പ്രകൃതി ജയം ഫലം
ശിംശൂ മാര രൂപം സംബന്ധിച്ച് പുറകെ വിവരിക്കുന്നതാണ്
No comments:
Post a Comment