എട്ടിന്റെ വിസ്മയങ്ങള്‍
ശനീശ്വരന്‍ അധിപനായ സംഖ്യയാണ് എട്ട്. അതില്‍ വരുന്ന വിസ്മയങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കും കണക്കുമില്ല. എട്ടിന്റെ ചില രസാവഹങ്ങളായ വിവരങ്ങള്‍ നോക്കാം. കൂടുതലറിയാവുന്നവര്‍ പങ്കുവയ്ക്കുക
അഷ്ടദിക്പാലര്‍
1.ഇന്ദ്രന്‍
2.അഗ്നി
3.യമന്‍
4.നിരൃതി
5.വരുണന്‍
6.വായു
7.കുബേരന്‍
8.ശിവന്‍
ലോകത്തിന്റെ എട്ടുദിക്കുകളുടെ കാവല്‍ക്കാരാണ് അഷ്ടദിക്പാലര്‍. കിഴക്ക് ഇന്ദ്രനും തെക്കുകിഴക്ക് അഗ്നിയും യമന്‍ തെക്കും തെക്കുപടിഞ്ഞാറു നിര്യതിയും വരുണന്‍ പടിഞ്ഞാറും വായു വടക്കുപടിഞ്ഞാറും കുബേരന്‍ വടക്കും ശിവന്‍ വടക്കുകിഴക്കുഭാഗവും കാത്തുസൂക്ഷിക്കുന്നു.
അഷ്ടഗന്ധങ്ങള്‍
1. ചന്ദനം
2. അകില്‍
3. ഗുലുഗുലു
4. മാഞ്ചി
5. കുങ്കുമം
6. കൊട്ടം
7. രാമച്ചം
8. ഇരുവേലി
അഷ്ട ദിഗ്ഗജങ്ങള്‍
1. ഐരാവതം
2. പണ്ടരീകാന്‍
3. വാമനന്‍
4. കുമുദന്‍
5. അഞ്ചനന്‍
6. പുഷ്പദന്‍
7. സാര്‍വ ഭൌമന്‍
8. സുപ്രതീകന്‍
ഭൂലോകത്തിന്റെ അഷ്ടദിക്കുകളിലായ് നിലയുറപ്പിച്ചിരിക്കുന്ന ഗജശ്രേഷ്ടന്മാര്‍
അഷ്ടവൈദ്യന്മാര്‍
1.കുട്ടഞ്ചേരിമൂസ്സ്
2.പുലാമന്തോള്‍ മൂസ്സ്
3.ചീരട്ടമണ്‍ മൂസ്സ്
4.തൈക്കാട്ടുമൂസ്സ്
5.ഇളയിടത്തുതൈക്കാട്ടുമൂസ്സ്
6.വെള്ളോട്ട്മൂസ്സ്
7.ആലത്തൂര്‍ നമ്പി
8.ഒളശ്ശമൂസ്സ്
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടേ ഐതീഹ്യമാലയില്‍ അഷ്ടവൈദ്യന്മാരെക്കുറിച്ച് പ്രത്യേകം പ്രത്യേകം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
എട്ടുവീട്ടില്‍ പിള്ളമാര്‍
1. കഴക്കൂട്ടത്തു പിള്ള
2. രാമനാമഠം പിള്ള
3. ചെമ്പഴന്തിപ്പിള്ള
4. കുടമണ്‍ പിള്ള
5. വെങ്ങാനൂര്‍ പിള്ള
6. മാര്‍ത്താണ്ഡം പിള്ള
7. പള്ളിച്ചല്‍ പിള്ള
8. കൊളത്തൂര്‍ പിള്ള
തിരുവിതാം കൂറിലെ പ്രബലരായ കുടുംബക്കാരായിരുന്നു എട്ടുവീട്ടില്‍ പിള്ളമാരുടേത്. യുവാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ അപായപ്പെടുത്താനും രാജ്യത്ത് അന്തച്ഛിദ്രമുണ്ടാക്കുവാനും ഇവര്‍ ശ്രമിക്കുകയുണ്ടായി. ഭയന്നു നാടുവിടേണ്ടിവന്ന മാര്‍ത്താണ്ഡവര്‍മ്മ ഒടുവില്‍ മടങ്ങിവരുകയും എട്ടുവീട്ടില്‍ പിള്ളമാരെ മുഴുവന്‍ നിഗ്രഹിക്കുകയും അവരുടെ സ്ത്രീജനങ്ങളെ തുറയേറ്റുകയും തറവാടുകള്‍ കുളം തോണ്ടുകയും ചെയ്തു
അഷ്ടവസുക്കള്‍
1. ധരൻ
2. ധ്രുവൻ
3. സോമൻ
4. ആപൻ
5. അനലൻ
6. അനിലൻ
7. പ്രത്യൂഷൻ
8. പ്രഭാസൻ
ധര്‍മ്മ ദേവനു ദക്ഷപ്രജാപതിയുടെ മകളായ വസുവില്‍ ജനിച്ച പുത്രന്മാരായിരുന്നു അഷ്ടവസുക്കള്‍ എന്നറിയപ്പെടുന്നത്. ഒരിക്കല്‍ വസിഷ്ഠാശ്രമത്തില്‍ നിന്നും നന്ദിനി എന്ന ഗോവിനെ മോഷ്ടിച്ചതിന് വസിഷ്ഠന്‍ അവരെ ശപിക്കുകയും അങ്ങിനെ അവര്‍ മനുഷ്യ ജന്മമെടുക്കേണ്ടിവരികയും ചെയ്തു. ശാപവിവരമറിഞ്ഞ വസുക്കള്‍ മഹര്‍ഷിയോട് ശാപമോക്ഷത്തിനായി അപേക്ഷിച്ചപ്പോള്‍ മനസ്സലിഞ്ഞ മഹര്‍ഷി ഏഴുപേര്‍ക്കും മനുഷ്യകുലത്തില്‍ ജനിച്ച ഉടന്‍ ശാപമോക്ഷം കിട്ടുമെന്നും ഗോവിനെ മോഷ്ടിക്കുവാന്‍ മുന്‍ കൈ എടുത്ത ആപന്‍ എന്ന വസു ശാപം ദീര്‍ഘകാലം അനുഭവിക്കും എന്ന്‍ പറയുകയും ചെയ്തു. അപ്രകാരം ശന്തനുമഹാരാജാവ് വിവാഹം കഴിച്ച ഗംഗയുടെ പുത്രന്മാരായി അഷ്ടവസുക്കള്‍ പിറക്കുകയുണ്ടായി. പ്രസവിച്ച ഉടനേ ഗംഗ പുത്രന്മാരെ നദിയില്‍ മുക്കിക്കൊല്ലുകയും അങ്ങിനെ ഏഴുകുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട് എട്ടാമത്തെ കുഞ്ഞിനെ കൊല്ലാന്‍ നോക്കിയപ്പോള്‍ ശന്തനു തടയുകയും ചെയ്തു. ആ എട്ടാമത്തെ കുഞ്ഞ് ശാപഗ്രസ്തനായ പ്രഭാസന്‍ എന്ന വസുവിന്റെ അവതാരമായിരുന്നു. ആ കുട്ടിയാണ് ഭീഷ്മര്‍ എന്ന്‍ പിന്നീട് സുപ്രസിദ്ധനായത്..
അഷ്ടാംഗചികിത്സ
1. കായചികിത്സ
2. ബാലചികിത്സ
3. ഗ്രഹ ചികിത്സ
4. ഊര്‍ധ്വാംഗ ചികിത്സ
5. ശല്യചികിത്സ (ശസ്ത്രക്രിയാ)
6. വിഷ ചികിത്സ
7. രസായന ചികിത്സ
8. വാജീകരണ ചികിത്സ
പൌരാണിക ഭാരതം ലോകത്തിനു സംഭാവനചെയ്ത ആയുര്‍വേദമെന്ന അത്ഭുത ചികിത്സാരീതിയെ സവിസ്തരം പ്രതിപാദിക്കുകയും അതിന്റെ ആധികാരികപ്രമാണമെന്നറിയപ്പെടുകയും ചെയ്യുന്ന അഷ്ടാംഗഹൃദയത്തില്‍ വിവരിക്കുന്ന എട്ട് ചികിത്സാരീതികള്‍
അഷ്ടമംഗല്യം
1. വായ്ക്കുരവ
2. കണ്ണാടി
3. കത്തിച്ച നിലവിളക്ക്
4. പൂർണകുംഭം
5. പുതുവസ്ത്രം
6. നിറനാഴി
7. മംഗലസ്ത്രീ
8. സ്വർണം
ഈ എട്ടുവസ്തുക്കളുമാണ് അഷ്ടമംഗല്യങ്ങളായി അറിയപ്പെടുന്നത്. ഹൈന്ദവ വിവാഹങ്ങളിലും മംഗളകരമായ മറ്റു ചടങ്ങുകള്‍ക്കും അഷ്ടമംഗല്യം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
അഷ്ടകഷ്ടങ്ങള്‍
1. കാമം
2. ക്രോധം
3. ലോഭം
4. മോഹം
5. മതം
6. മാത്സര്യം
7. ഡംഭം
8. അസൂയ
ലോകത്തുള്ള സകല ചരാചരങ്ങളും അഷ്ടകഷ്ടങ്ങളാല്‍ ബന്ധിതരാക്കപ്പെട്ടിരിക്കുന്നു. ഇവയെ നിയന്ത്രിക്കുക എന്നതാണ് മനുഷ്യനു മുന്നിലുള്ള വെല്ലുവിളി.
അഷ്ടബന്ധം
1. ശംഖ്
2. കടുക്ക
3. ചെഞ്ചല്യം
4. കോലരക്ക്
5. കോഴിപ്പരല്‍
6. ആറ്റുമണല്‍
7. നെല്ലിക്ക
8. പഞ്ഞി
ക്ഷേത്രവിഗ്രഹങ്ങള്‍ പീഠങ്ങളിലുറപ്പിക്കാനുപയോഗിക്കുന്ന മിശ്രിതക്കൂട്ടാണ് അഷ്ടബന്ധം
ശ്രീ.....
No comments:
Post a Comment